തോരാമഴയില്‍ മാസങ്ങളായി ടാപ്പിങ് മുടങ്ങി ; ദുരിതത്തിലായി റബ്ബര്‍ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാലവർഷം കഴിഞ്ഞ് തുലാവർഷവും അവസാനിക്കാറായിട്ടും മഴയ്ക്ക് ശമനമില്ലാത്തത് റബ്ബർ കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. സാധാരണയുള്ള മഴ കഴിഞ്ഞ് റബ്ബറിന്റെ സീസണായിട്ടും മഴ തുടരുന്നത് ചെറുകിട, വൻകിട റബ്ബർ കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കർക്കിടകം കഴിഞ്ഞ് ചിങ്ങമാസത്തിൽ സാധാരണ റബ്ബർ തെളിച്ചു തുടങ്ങുന്നതാണ്. എന്നാൽ കർക്കിടകവും മൂന്ന് മാസം കഴിഞ്ഞ് വൃശ്ചികവുമെത്തിയിട്ടും റബ്ബർ ടാപ്പിങ് പുനഃരാരംഭിക്കാൻ കഴിയാതെ വലയുകയാണെന്ന് കർഷകർ പറയുന്നു.

റബ്ബറിൽ നിന്ന് ഏറ്റവുംകൂടുതൽ ഉൽപാദനം കിട്ടുന്ന സമയമാണ് നവംബർ-ഡിസംബർ മാസങ്ങൾ. മഴ നിൽക്കാത്തതും തണുപ്പുതുടങ്ങാത്തതും പാലുൽപാദനത്തിൽ വലിയ കുറവ് വരുത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് ദിവസം കുറഞ്ഞത് നൂറ് ലിറ്റർ റബ്ബർ പാൽ ശേഖരിക്കുന്നതായിരുന്നു. എന്നാൽ ഈ വർഷം അത് 65 ലിറ്ററിനും 70 ലിറ്ററിനും ഇടയിലായി ചുരുങ്ങിയിരിക്കുകയാണ്. ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്, കോഴിക്കോട് തലയാട് റബ്ബർപാൽ സംഭരിച്ച് വ്യാപാരം ചെയ്യുന്ന ഈങ്ങാപ്പുഴ സ്വദേശി റോയിച്ചൻ ഇ.കെ. പറഞ്ഞു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നല്ല വിലയാണ് റബ്ബർ ഷീറ്റിന് ഉള്ളത്. ഗ്രേഡ് 4 ഷീറ്റിന് കിലോഗ്രാമിന് 185 രൂപയാണ് വില. ഇതിന് ആനുപാതികമായ വില ഒട്ടുപാലിനും ലഭിക്കും. എന്നാൽ കടയിലേക്ക് എത്തുന്ന റബ്ബർ ഷീറ്റിന്റെ അളവിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. കച്ചവടം വളരെ മോശമാണ്-കോഴിക്കോട് ജില്ലയിലെ പന്തിരിക്കരയിൽ റബ്ബർ ഷീറ്റ് കച്ചവടം നടത്തുന്ന മാത്തുക്കുട്ടി കൈതക്കുളത്ത് പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് 145 രൂപയാണ് റബ്ബറിനു വില. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനു പുറമെ കോവിഡ് കാരണം ഇറക്കുമതി നടക്കാത്തതുമാണ് ഇവിടെ റബ്ബർ വില ഉയർന്നു നിൽക്കുന്നതിന് കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി റബ്ബർ വിലയിൽ വർധന രേഖപ്പെടുത്തുന്നുണ്ട്-മാത്യു പറഞ്ഞു.

തോരാതെ പെയ്യുന്ന മഴയും ചോർച്ചയും കാരണം പ്ലാസ്റ്റിക് ഇട്ടവർക്കു പോലും ഈ വർഷം നന്നായി ഉൽപാദനം നടത്താൻ കഴിഞ്ഞിട്ടില്ല. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ റബ്ബർ ഉൽപാദനത്തിന്റെ താളം തെറ്റിക്കുകയാണ്. മറ്റ് വരുമാന മാർഗങ്ങളില്ലാത്ത കർഷകരെ വലിയതോതിലാണ് ഇത് ബാധിച്ചിരിക്കുന്നത്. മഴക്കാലം തുടങ്ങുന്നതിന് മുൻപ്, മേയ് മാസം അവസാനത്തോടെ പ്ലാസ്റ്റിക് ഇട്ടിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മുറിച്ചു കളഞ്ഞിരിക്കുകയാണ്. ഇപ്പോൾ പെയ്യുന്ന ശക്തമായ മഴയിൽ റബ്ബർ വെട്ടാനേ കഴിയുന്നില്ല. തോരാതെ പെയ്യുന്ന മഴയിൽ റബ്ബർ വെട്ടുന്നത് ദുഷ്കരമാണ്. പ്ലാസ്റ്റിക് ഇട്ട് റബ്ബർ വെട്ടുമ്പോൾ പട്ട മരവിപ്പ് പോലുള്ള രോഗങ്ങൾ ഏറുമെന്ന് റബ്ബർ കർഷകനായ വാണിയപ്പുരയ്ക്കൽ തോമസ് പറഞ്ഞു.

പ്ലാസ്റ്റിക് ഇടാത്തതിനാൽ വലിയ മഴ കഴിഞ്ഞ് ചിങ്ങമാസം ആകുന്നതോടെ റബ്ബർ തെളിക്കാമെന്ന് കരുതിയതാണ്. എന്നാൽ ഇതുവരെയും മഴ തീരാത്തതു കാരണം ഉത്പാദനം തുടങ്ങിയിട്ടില്ല. നവംബർ കഴിയാറായി. ഏറ്റവും കൂടുതൽ പാൽ കിട്ടുന്ന സമയമാണിത്. കുറച്ച് ആഴ്ചകൾ കൂടി കഴിഞ്ഞാൽ റബ്ബറിന്റെ ഇല പൊഴിയുകയും പാലുത്പാദനം വീണ്ടും കുറയുകയും ചെയ്യും. ജനുവരിയാകുന്നതോടെ കാറ്റും തുടങ്ങും. ചുരുക്കത്തിൽ ഈ സീസണിലെ ഉത്പാദനം നടക്കുകയേ ഇല്ല, റബ്ബർ കർഷകനായ മാടപ്പാട്ട് അബ്രാഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...