പ്രീ -പ്രൈമറി പഠനത്തിന് ഏറ്റവും നൂതനമായ രീതി സ്വീകരിക്കണം : നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിലവിലെ പ്രീ – പ്രൈമറി വിദ്യാഭ്യാസ രീതിയില്‍ നവീകരണം ആവശ്യമാണെന്ന് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍. കുട്ടികളുടെയും മുതിര്‍ന്നവരുടേയും പദസമ്പത്തും ആശയ വിനിമയ വൈദഗ്ധ്യവും ഒരുപോലെ മെച്ചപ്പെടുത്തുന്ന പ്രായോഗിക രീതി (methedology ) പരിഗണിക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധ ചെലുത്തണം. പലപ്പോഴും സ്കൂള്‍ പാഠ്യപദ്ധതി, പ്രത്യേകിച്ച് പ്രീ – പ്രൈമറി തലത്തില്‍ വേണ്ടത്ര ആധുനികമല്ല. കാഠിന്യമേറിയ പാഠ്യപദ്ധതി നിര്‍ത്തലാക്കി പുതിയതും മെച്ചപ്പെട്ടതുമായ ഒരു വിദ്യാഭ്യാസ രീതി നടപ്പിലാക്കണമെന്നാണ് സംഘടനയുടെ അഭിപ്രായം.

പരിഷ്ക്കരിച്ച സിലബസ് എല്ലാ കാഴ്ചപ്പാടുകളും ഉള്‍ക്കൊള്ളാന്‍ കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം അവരുടെ ശാസ്ത്രീയ മനോഭാവം വളര്‍ത്തുന്ന ഒന്നായിരിക്കണം. കൂടാതെ പ്രൈമറി സ്കൂള്‍ തലത്തിലെ അദ്ധ്യാപകരെ പ്രോത്സാഹിക്കുകയും വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. എന്‍.സി.ഡി.സി മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്സാണ്ടര്‍, റീജണല്‍ ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് റിസ്വാന്‍, ഇവാലുവേഷന്‍ കോര്‍ഡിനേറ്റര്‍ ആരതി. ഐ.സ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ് തുടങ്ങിയവരടങ്ങുന്ന ബോര്‍ഡാണ് പ്രമേയം പാസാക്കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...