റാന്നി അങ്ങാടി – വലിയകാവ് റോഡിൻ്റെ ടാറിങ് പ്രവർത്തികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി അങ്ങാടി – വലിയകാവ് റോഡിൻ്റെ ടാറിങ് പ്രവർത്തികൾ ആരംഭിച്ചു. അങ്ങാടി കരിങ്കുറ്റി ജംഗ്ഷൻ മുതൽ വലിയകാവ് പൊന്തൻപുഴ വരെ ഉള്ള റോഡ് കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയാണ് പുനർ നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. 8.300 കി.മീ ദൂരം വരുന്ന റോഡ് പത്തനംതിട്ട കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് എന്ന പ്രത്യേകതയും ഉണ്ട്. റോഡിൻ്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎയാണ് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിന് വേണ്ടി നിർദേശം നൽകിയത്. അഞ്ചര മീറ്റർ വീതിയിലാകും റോഡ് ബിഎംബിസി നിലവാരത്തിൽ ടാറിങ് ചെയ്യുക. പൊന്തൻപുഴ വനമേഖലയിൽ വനഭൂമി വിട്ടുനൽകുന്നതിന് തടസ്സമുള്ളതിനാൽ നിലവിലെ വീതിയിൽ ആയിരിക്കും ഇവിടം ടാറിംഗ് നടത്തുക.

തകർന്ന കലുങ്കുകളുടെ നിർമ്മാണം, ഐറിഷ് ഡ്രയിൻ, ഓടകൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കൂടാതെ ടാറിങ്ങിനു ശേഷം അപകട സൂചന ബോർഡുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ക്രമീകരിക്കും. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്ക് സമാന്തരമായി അങ്ങാടി മുതൽ പൊന്തൻപുഴ വരെ പോകുന്ന പാത എന്ന പ്രത്യേകതയും ഇതിനുണ്ട്. പമ്പാനദിക്ക് കുറുകെ റാന്നി വലിയപാലം കൂടി നിർമ്മാണം പൂർത്തിയാകുന്നതോടെ റോഡിൻ്റെ പ്രാധാന്യം ഏറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...