ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രി പൊളിച്ചുമാറ്റി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രി പൊളിച്ച് മാറ്റി. സ്പെഷ്യാലിറ്റി ആശുപത്രിയാക്കാനുള്ള നടപടികള്‍ ഇഴയുന്നു. റവന്യൂ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാനുള്ള നടപടി പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കോടികള്‍ മുടക്കി നിര്‍മ്മിച്ച ടാറ്റ കൊവിഡ് ആശുപത്രിയാണ് പൊളിച്ചത്. കണ്ടെയ്നറുകളിലെ ആശുപത്രി. ഈ കണ്ടെയ്നറുകളെല്ലാം ഇപ്പോള്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍. പലതും മേല്‍ക്കൂര നിലംപൊത്താറായ അവസ്ഥയില്‍. ഈ ഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകളില്‍ ഇനി ആശുപത്രി തുടരാനാവില്ല. കൊവിഡ് രോഗികള്‍ ഇല്ലാതായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം പതിയെ നില്‍ക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ സ്ഥലം മാറ്റി. വെന്‍റിലേറ്ററുകളും ലാബ് ഉപകരണങ്ങളുമെല്ലാം മറ്റ് ആശുപത്രികളിലേക്ക്.

സ്ഥിരം കെട്ടിടം നിര്‍മ്മിച്ച് സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഭൂമി റവന്യൂ വകുപ്പിന്‍റെ കൈവശമാണ്. അത് ആരോഗ്യ വകുപ്പിന് കൈമാറിയാലേ നിര്‍മ്മാണം നടക്കൂ. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയുടെ അനുബന്ധ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാനാണ് തീരുമാനം. 2020 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ടാറ്റാ കൊവിഡ് ആശുപത്രിക്ക് പറഞ്ഞിരുന്ന ആയുസ് 30 വര്‍ഷം. മൂന്ന് വര്‍ഷം പോലും തികയ്ക്കുന്നതിന് മുമ്പേ കണ്ടെയ്നറുകള്‍ തകര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ പകരം ആശുപത്രി എന്നു തുടങ്ങുമെന്ന് ഉറപ്പ് പറയാന്‍ ആര്‍ക്കുമാകുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...