സഹോദരനുമായി നടന്ന തര്‍ക്കത്തിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി നടന്ന തര്‍ക്കത്തിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. കുന്നുംപുറം എ.ആര്‍. നഗര്‍ അരീത്തോട് പാലന്തറ പൂക്കോടന്‍ അയ്യപ്പന്‍ (59) എന്ന റിട്ട. അധ്യാപകനാണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ ബാബു (47)വിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പനെ വീടിന് സമീപം കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അയ്യപ്പനും സഹോദരന്‍ ബാബുവും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി പോലീസ് വിശദമാക്കുന്നു. ഈ തര്‍ക്കത്തെത്തുടര്‍ന്ന് ബാബു അയ്യപ്പനെ മര്‍ദിക്കുകയും, ഇതിനു പിന്നാലെ അയ്യപ്പൻകുഴഞ്ഞു വീഴുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ദനവിവരം പുറത്തുവന്നത്.

സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അയ്യപ്പനും ബാബുവും വീടിനു സമീപം വച്ചും തര്‍ക്കമുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയ്യപ്പന്റെ ഭാര്യയുടെ മൊഴിപ്രകാരമാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. കേരള റിട്ടയേഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ് സംഘടനയുടെ മലപ്പുറം ജില്ലാ സെക്രട്ടറി, ഭാരതീയ ദളിത് കോണ്‍ഗ്രസ് എആര്‍ നഗര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു അയ്യപ്പന്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....