അ​ടി​യ​ന്ത​ര ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്തി​യ ​ബ്രി​ട്ടീ​ഷ് ​യു​ദ്ധ​വി​മാ​നത്തിന്റെ മടക്കയാത്ര ഇനിയും വൈകും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ​​അ​ടി​യ​ന്ത​ര സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ​ ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്തി​യ​ ​ബ്രി​ട്ടീ​ഷ് ​യു​ദ്ധ​വി​മാ​നത്തിന്റെ മടക്കയാത്ര ഇനിയും വൈകുമെന്ന് വിവരം. അ​റ​ബി​ക്ക​ട​ലി​ൽ​ ​സൈ​നി​കാ​ഭ്യാ​സം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​ഇ​ന്ധ​നം​ ​കു​റ​ഞ്ഞ് ​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യതിനെത്തുടർന്നായിരുന്നു അ​മേ​രി​ക്ക​ൻ​ ​നി​ർ​മ്മി​ത​ ​എ​ഫ്-35​ ​യു​ദ്ധ​വി​മാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാ‌ർ കണ്ടെത്തിയതിനാൽ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. വിമാനത്തിന്റെ പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ദ്ധരും ചേർന്ന് തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

സാങ്കേതിക തകരാർ കണ്ടെത്തിയ വിവരം വ്യോമസേന ഉദ്യോഗസ്ഥർ 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഒഫ് വെയിൽസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. വ്യോ​മ​സേ​നാ​ ​എ​ൻ​ജി​നി​യ​ർ​മാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ ​ നടത്തിയെങ്കിലും പരിഹരിക്കാനായിരുന്നില്ല. പുതിയ പൈലറ്റായ ഫ്രെഡിയെ വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ഏൽപ്പിച്ച് ആദ്യ പൈലറ്റായ മൈക്കുമായി ഹെലികോപ്‌ടർ എച്ച് എം എസ് പ്രിൻസ് ഒഫ് വെയിൽസിലേയ്ക്ക് മടങ്ങി. ആദ്യഘട്ടത്തിൽ മൈക്ക് വിമാനത്തിന് സമീപത്തുനിന്ന് മാറാൻ തയ്യാറായിരുന്നില്ല.

അവിടെതന്നെ കസേരയിട്ടിരുന്ന അദ്ദേഹത്തിന് പിന്നീട് വ്യോമസേന അധികൃതർ താമസ സൗകര്യം ഒരുക്കി നൽകിയിരുന്നു. ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിൽ അസ്വാഭാവികതയില്ലെന്ന് കഴിഞ്ഞദിവസം വ്യോമസേനാ അധികൃതർ അറിയിച്ചിരുന്നു. അ​റ​ബി​ക്ക​ട​ലി​ൽ​ ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​സേ​ന​യും​ ​ബ്രി​ട്ടീ​ഷ് ​നാ​വി​ക​സേ​ന​യും​ ​ഒ​രു​മി​ച്ച് ​പാ​സെ​ക്‌​സ് ​എ​ന്ന​ ​പേ​രി​ൽ​ ​സൈ​നി​കാ​ഭ്യാ​സം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യെ​ത്തി​യ​ ​പ​ട​ക്ക​പ്പ​ലി​ൽ​ ​നി​ന്നാ​ണ് ​വി​മാ​നം​ ​നി​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​നാ​യി​ ​പ​റ​ന്നു​യ​ർ​ന്ന​ത്.​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​ ​കാ​ര​ണം​ ​തി​രി​കെ​ ​ക​പ്പ​ലി​ൽ​ ​ഇ​റ​ങ്ങാ​നാ​യി​ല്ല.​ ​ഇ​ന്ധ​നം​ ​തീ​രാ​റാ​യ​തോ​ടെ,​ ​പൈ​ല​റ്റ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഇ​റ​ങ്ങാ​ൻ​ ​അ​നു​മ​തി​ ​തേ​ടു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...