അപകട ഭീഷണിയുയർത്തി റോഡരുകിലെ തേക്ക് മരം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ പേരുവാലിക്ക് സമീപം റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന തേക്കിന്റെ ചുവട് ഭാഗം അപകട ഭീഷണി ഉയർത്തുന്നു. വനം വകുപ്പ് തേക്ക് പ്ലാന്റേഷൻറെ ഭാഗമായി നട്ടുപിടിപ്പിച്ച തേക്കിന്റെ ചുവടാണ് റോഡിലേക്ക് ഇറങ്ങി നിൽക്കുന്നത്. പേരുവാലി ഇറക്കത്തിന് സമീപത്തെ കൊടും വളവിൽ നിൽക്കുന്ന തേക്കുമരം വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾ ഇടിക്കുന്ന രീതിയിൽ ആണ് നിൽക്കുന്നത്. അടുത്തടുത്തായി ഉള്ള ഈ വളവുകളിൽ നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്.

പേരുവാലിയിൽ അടുത്തടുത്തായി ഉള്ള വളവുകൾ വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. തട്ടാത്തി കയത്തിന് സമീപത്തെ എസ് വളവിൽ വാഹനങ്ങൾ ഇടിക്കുവാനുള്ള സാധ്യതയും ഏറെയാണ്. കോന്നിയിൽ നിന്നും തണ്ണിത്തോട് ചിറ്റാർ ഭാഗത്തേക്ക് നിരവധി വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്നുണ്ട്. തേക്കുമരം അപകട ഭീഷണി ഉയർത്തുന്ന ഭാഗത്തിന് സമീപത്തെ ഓടക്ക് സ്ലാബ് സ്ഥാപിക്കാത്തതും അപകട കെണിയാകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....