സാങ്കേതിക തകരാര്‍ ; ഖത്തര്‍ എയര്‍ലൈന്‍സ് വിമനം പാകിസ്താനിലെ കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ഡല്‍ഹിയില്‍ നിന്നും ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍ലൈന്‍സ് വിമനം പാകിസ്താനിലെ കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണിതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. QR579 വിമാനമാണ് വഴിതിരിച്ചുവിട്ടത്. വിമാനത്തില്‍ 100 യാത്രക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതിനെ കുറിച്ച്‌ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയിട്ടില്ല. കസ്റ്റമര്‍ കെയറും ഒരു സൂചനയും നല്‍കുന്നില്ല. സഹായിക്കൂ – കാര്‍ഡിയോളജിസ്റ്റായ ഡോ.സമീര്‍ ഗുപ്ത ട്വീറ്റ് ചെയ്തു.

ദോഹയില്‍ നിന്നും കണക്ടിംഗ് ഫ്‌ളൈറ്റുകളില്‍ കയറേണ്ട നിരവധി യാത്രക്കാരുണ്ട്. എന്നാല്‍ വിമാനം എപ്പോള്‍ കറാച്ചിയില്‍ നിന്ന് പറന്നുയരുമെന്ന് ഒരുസൂചനയുമില്ലെന്ന് യാത്രക്കാരനായ രമേശ് റാലിയ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ 3.50ന് പുറപ്പെട്ട വിമാനം 5.30നാണ് കറാച്ചിയിലിറങ്ങിയത്. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കി പുറത്ത് കാത്തുനില്‍ക്കാന്‍ പറഞ്ഞു. രാവിലെ 9 മണി കഴിഞ്ഞിട്ടും മറ്റ് അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. വിമാനം എപ്പോള്‍ പറന്നുയരുമെന്ന് അവര്‍ പറയുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ദോഹയില്‍ നിന്ന് കണക്ടിംഗ് ഫ്‌ളൈറ്റില്‍ കയറേണ്ടതാണെന്നും രമേശ് റാലിയ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...