കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തഹസിൽദാർ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഭൂരേഖ തഹസിൽദാർ റിമാൻഡിൽ. ഫെബ്രുവരി മൂന്ന് വരെയാണ് പി സുധാകരനെ തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. നഗരത്തിലെ സ്വകാര്യ ഷോപ്പിംഗ് മാളിന്റെ നിയമപ്രശ്‌നം പരിഹരിക്കാൻ അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുധാകരൻ കയ്യോടെ പിടിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച കഞ്ചിക്കോട്ടെ സ്വകാര്യ മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ വ്യവസായയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു വിജിലൻസ് സുധാകരനെ പിടികൂടിയത്.

50000 രൂപയാണ് വ്യവസായി ഐസക്കിൽ നിന്ന് ഭൂരേഖ തഹസിൽദാർ കൈപ്പറ്റിയിരുന്നത്.  മുൻകൂട്ടി വിവരമറിയിച്ചതനുസരിച്ച് വിജിലൻസ് സംഘം നൽകിയ പണമാണ് സുധാരന് കൈമാറിയത്. വിജിലൻസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 3 വരെ റിമാന്റ് ചെയ്തു. ഇയാൾ കൂടുതൽ പേരിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നതടക്കമുളള കാര്യങ്ങൾ വിജിലൻസ് അന്വേഷിച്ച് പോരുകയാണ്. മറ്റ് ജീവനക്കാർക്കെതിരെ ഉയർന്ന ആരോപണങ്ങളും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. കൈക്കൂലിയായി വിലകൂടിയ മദ്യവും പെർഫ്യൂമും സുധാകരൻ കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് സൗദിയിൽ 300 റിയാൽ വരെ പിഴ ; മുന്നറിയിപ്പുമായി...

0
റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി...

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...