Skip to content

വിദ്യാരംഭത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ , തിരക്ക് നിയന്ത്രിക്കാൻ മുൻകൂർ ബുക്കിങ്ങും

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ നിറവിൽ ക്ഷേത്രങ്ങൾ. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ഒരുങ്ങി കുരുന്നുകൾ. വിദ്യാരംഭ ദിനത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സരസ്വതീദേവിയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് കുടുംബങ്ങൾ എത്തുമെന്ന പ്രതീക്ഷയിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് പുറത്താണെങ്കിലും മലയാളികൾ വിദ്യാരംഭത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രം. ഇവിടെ പുലർച്ചെ മൂന്നുമണിക്ക് നടതുറക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ സരസ്വതി മണ്ഡപത്തിലും മണ്ഡപ വരാന്തയിലുമായി കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും.

ചോറ്റാനിക്കര ക്ഷേത്രത്തിലും വിദ്യാരംഭത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. തന്ത്രി എരൂർ പുലിയന്നൂർ ദിലീപൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പന്തീരടി പൂജയും മേൽശാന്തിമാരായ എൻ വി കൃഷ്ണൻ നമ്പൂതിരി, സി എൽ സതീഷ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ സരസ്വതി മണ്ഡപത്തിലെ സരസ്വതി പൂജയും പൂർത്തിയായ ശേഷമായിരിക്കും എഴുത്തിനിരുത്ത് ആരംഭിക്കുക. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച ഇരിപ്പിടങ്ങളിൽ 16 വൈദിക ബ്രാഹ്മണർ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് പൂജിച്ച സാരസ്വതാരിഷ്ടം, പഞ്ചാമൃതം, പഴം എന്നിവ വിതരണം ചെയ്യുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  3. പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ

  4. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

  5. രാഹുൽ ​ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി

Share on WhatsApp

Share this story

വിദ്യാരംഭത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ , തിരക്ക് നിയന്ത്രിക്കാൻ മുൻകൂർ ബുക്കിങ്ങും pathanamthittamedia.com