താൽക്കാലിക ആശ്വാസം ; വി.എസ് ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിചാരണക്കോടതി ഉത്തരവിന് സ്റ്റേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ വി.എസ് അച്യുതാനന്ദന് നിർദേശം നൽകിയ വിചാരണക്കോടതി ഉത്തരവിന് സ്റ്റേ. 2013 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വി.എസ് നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്ന കേസിലെ കീഴ്ക്കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തു. 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കീഴ്ക്കോടതി ഉത്തരവിട്ടത്.

സോളാർ കമ്പനിക്ക് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്നും സരിതാ നായരെ മുന്നിൽ നിർത്തി ഉമ്മൻ ചാണ്ടി കോടികളുടെ തട്ടിപ്പ് നടത്തിയെന്നും 2013 ജൂലൈ ആറിന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വി.എസ് പരാമർശിച്ചതിനെതിരെയായിരുന്നു കേസ്. അച്യുതാനന്ദൻ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. സബ് കോടതി മുതൽ സുപ്രീം കോടതി വരെ വിവിധ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയസമ്പന്നനായ വി.എസിന് ഇത് വൻ തിരിച്ചടിയായിരുന്നു.

വി.എസിനെ പിന്തുണയ്ക്കുന്നവരെയും വിധി പ്രതിരോധത്തിലാക്കിയിരുന്നു. വി.എസ് അസുഖബാധിതനായതിനാൽ കോടതിയിൽ നേരിട്ട് ഹാജരായി നിലപാട് അറിയിക്കാൻ കഴിഞ്ഞില്ല. അഭിമുഖത്തിന്‍റെ യഥാർത്ഥ പകർപ്പ് കോടതിയിൽ ഹാജരാക്കാൻ ഉമ്മൻ ചാണ്ടിക്കും സാധിച്ചില്ല. സാങ്കേതികമായ ഇത്തരം നിരവധി പ്രശ്നങ്ങള്‍ കോടതിയുടെ ശ്രദ്ധയിപ്പെടുത്തുന്നതിന് അഭിഭാഷകന് വീഴ്ചയുണ്ടായെന്നാണ് വർഷങ്ങളോളം വി.എസിനൊപ്പം വിവിധ കേസുകളുടെ പിന്നിൽ പ്രവർത്തിച്ചവർ വ്യക്തമാക്കുന്നത്. വി.എസിന് വേണ്ടി കേസുകള്‍ വാദിക്കുന്ന ചെറുന്നിയൂർ ശശിധരൻ നായരാണ് കേസിൽ ഹാജരായത്. 2014 ലാണ് ഉമ്മൻ ചാണ്ടി കേസ് ഫയൽ ചെയ്തത്. വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...