പ്രതിരോധശേഷി നഷ്ടപ്പെടുന്ന അപൂർവരോഗം ; സുമനസുകളുടെ സഹായം തേടി പത്തു വയസുകാരൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശരീരത്തിന്‍റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന അപൂർവരോഗം ബാധിച്ച കുട്ടിയ്ക്ക് ചികിത്സാസഹായം തേടുന്നു. പുളിക്കീഴിൽ സജി യോഹന്നാൻ്റെ മകൻ ആൽബിൻ സജി (10 വയസ്) യ്ക്കാണ് സുമനസുകളുടെ സഹായം ആവശ്യമായി വന്നിരിക്കുന്നത്. ബ്ലഡും പ്ലേറ്റ്ലറ്റും കുറയുന്ന ഫാൻകോണി അനീമിയ എന്ന രോഗമാണ് ആൽബിന്. കുഞ്ഞിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ വളരെ പെട്ടെന്ന് മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി 25 ലക്ഷം രൂപ ചെലവ് വരുമെന്ന് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഭാരിച്ച ചികിത്സ ചിലവിന് മുന്നിൽ പകച്ചുനിൽകുകയാണ് സ്ഥിരവരുമാനം ഇല്ലാത്ത ഈ നിർധന കുടുംബം.  സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഈ കുടുംബത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. കഴിഞ്ഞ കുറേ മാസങ്ങളായി കുട്ടിയ്ക്ക് ബ്ലഡും പ്ലേറ്റ്ലറ്റും നൽകി കൊണ്ടിരിക്കുന്നു. ജനനശേഷം ഒന്നാം മാസത്തിലാണ് രോഗം നിർണയിക്കപ്പെട്ടത്. അന്നു മുതൽ ചികിത്സയും ആരംഭിച്ചു. തിരുവനന്തപുരം ആര്‍.സി.സി, എറണാകുളം അമൃത, വെല്ലൂർ സി.എം.സി എന്നിവിടങ്ങിൽ കുഞ്ഞിൻ്റെ ചികിത്സ നടത്തി. നിലവിൽ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലാണ് ചികിത്സിക്കുന്നത്.

ഈ അടിയന്തര സാഹചര്യത്തിൽ കുഞ്ഞിൻ്റെ ചികിത്സാർത്ഥം കുമ്പഴ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രൽ ഇടവകയിൽ നിന്നും ഫെഡറൽ ബാങ്ക് കുമ്പഴ ബ്രാഞ്ചിൽ ഒരു ജോയിൻ്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അതിൻ്റെ അനുബന്ധ വിവരങ്ങളും ചുവടെ ചേർക്കുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
A/C Name : Fr John Philipose (Joint Account)
SB A/C No : 19340100046415
Branch : Federal Bank Kumbazha
IFSC : FDRL0001934
SWIFT : FDRLINBBIBD

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...