ന്യൂട്രൽ ജെൻഡർ യൂണിഫോമൊരുക്കി തെങ്ങുംകാവ് സർക്കാർ ലോവർ പ്രൈമറി വിദ്യാലയം

For full experience, Download our mobile application:
Get it on Google Play

തെങ്ങുംകാവ് : ആൺ പെൺ വ്യത്യാസം ഒഴിവാക്കി സമഭാവനയുടെ ലോകത്തേക്ക് വളർന്നിറങ്ങാൻ ന്യൂട്രൽ ജെൻഡർ യൂണിഫോമൊരുക്കി തെങ്ങുംകാവ് സർക്കാർ ലോവർ പ്രൈമറി വിദ്യാലയം. സ്‌കൂൾ ഡയറി, ഐഡി കാർഡ് എന്നിവ കൂടാതെ കുട്ടികളിൽ സമഭാവനയും ആൺ​പെൺ വ്യത്യാസവും ഇല്ലാതാക്കാനായി ന്യൂട്രൽ ജൻഡർ യൂണിഫോമും ഇന്നലെ മുതൽ നടപ്പിലാക്കി. കോന്നി ഉപ ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്ന ആദ്യ സർക്കാർ വിദ്യാലയമായി തെങ്ങുംകാവ് സ്‌കൂൾ.

സമീപ വിദ്യാലയങ്ങളിലൊന്നും നടപ്പിലാക്കാത്ത പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഫലം സ്‌കൂൾ അഡ്മിഷനിൽ കണ്ടു തുടങ്ങിയതായി പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ് പറഞ്ഞു. ന്യൂട്രൽ ജൻഡർ യൂണിഫോം വിതരണ ഉദ്ഘാടനം പ്രമാടം പഞ്ചായത്ത് ആരോഗ്യ​വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ രാജി സി.ബാബു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം അമൃത സജയൻ, കവിത പീതാംബരൻ എന്നിവർ പ്രസംഗിച്ചു. യൂണിഫോം പദ്ധതിയുടെ സ്‌പോൺസറും പൂർവ വിദ്യാർത്ഥിയുമായ രാജു വാലുമണ്ണിലിനെ ചടങ്ങിൽ ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ...

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...