ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സൈന്യത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ; മൂന്ന് സൈനികര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സൈന്യത്തിന്റെ വാഹനത്തിന് നേരെ ആക്രമണം മൂന്ന് സൈനികര്‍ക്ക് പരിക്ക്. സൈനികര്‍ സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കശ്മീര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു. ഗ്രനേഡ് അല്ലെങ്കില്‍ ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നിട്ടുള്ളതെന്നാണ് സൂചന. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.  പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തിച്ചു.

ആക്രമണത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കശ്മീര്‍ താഴ്വരയില്‍ ഒരു വര്‍ഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങളാണ് നടന്നിട്ടുണ്ട്. അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമത്തലവന്മാര്‍ ഉള്‍പ്പടെയുള്ളവരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശവാസികളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഭീകരര്‍ നടത്തുന്നതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...