ടെസ്റ്റ് ഡ്രൈവിനിടെ ബൈക്കുമായി മുങ്ങി ; മലയാളി യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന മോട്ടോർ ബൈക്കുമായി കടന്ന കണ്ണൂർ തലശ്ശേരി സ്വദേശി മുഹമ്മദ് നിഹാൽ (29) അറസ്റ്റിലായി. എംസിഎ ബിരുദധാരിയായ പ്രതിക്കെതിരെ തലശ്ശേരിയിലും കേസുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഓട്ടോയിൽ യാത്ര ചെയ്ത ഇയാൾ ഓട്ടോ ഡ്രൈവർക്ക് 1500 രൂപയോളം നൽകാനുണ്ടെന്നും തങ്ങിയിരുന്ന ലോഡ്ജിന്റെ വാടക ഇതു വരെ നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. പ്രതി കർണാടകയിലും സമാന തട്ടിപ്പു നടത്തിയെന്ന വിവരവും ലഭിച്ചു.

മാന്യമായി വേഷം ധരിച്ചു മികച്ച വൈദഗ്ധ്യത്തോടെ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കുന്ന ഇയാളെ ആരും സംശയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചൂളമേട് സ്വദേശിയുടെ ബൈക്ക് വാങ്ങാനായി എത്തിയ പ്രതി വാഹനം ടെസ്റ്റ് ഡ്രൈവ് നടത്താനെന്ന വ്യാജനേ കടത്തുകയായിരുന്നു. ഫോണിന്റെ സിഗ്നൽ പിന്തുടർന്ന പോലീസ് ഇയാളെ നോളമ്പൂരിലെ ഒരു ലോഡ്ജിൽ നിന്നാണു പിടികൂടിയത്. ലോഡ്ജിനു മുന്നിൽ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിൽ മോഷ്ടിച്ച ബൈക്കും കണ്ടെടുത്തു. ബൈക്ക് ചെന്നൈയിൽ വിറ്റ ശേഷം പണവുമായി മുങ്ങുകയായിരുന്നു ലക്ഷ്യം. തിരുവനന്തപുരത്തേക്കുള്ള വിമാനടിക്കറ്റും കണ്ടെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...