തിരുവല്ല : പ്രമുഖ സിനിമാ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ഒരാഴ്ച്ച മുമ്പ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൗഷാദും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ വാര്‍ത്ത പുറത്തു വരുന്നത്. പ്രശസ്തമായ നൌഷാദ് കേറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയാണ്.