മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : പഞ്ചവാദ്യ രംഗത്തെ പ്രമുഖനായ മദ്ദള കലാകാരൻ തൃക്കൂർ രാജൻ (83) അന്തരിച്ചു. 2011-ൽ കേരള സംസ്ഥാന സർക്കാരിന്റെ പല്ലാവൂർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പഞ്ചവാദ്യത്തിലെ മദ്ദളവാദനത്തിൽ അഞ്ച് പതിറ്റാണ്ടുകളായി പ്രവർത്തിച്ചിട്ടുള്ള തൃക്കൂർ രാജൻ തൃശൂർപൂരം ഉൾപ്പെടെ നിരവധി ഉത്സവങ്ങളിലെ പ്രധാന കലാകാരനായിരുന്നു. വരടിയം കവി നഗറിലായിരുന്നു താമസം.

മദ്ദളവിദ്വാനായിരുന്ന തൃക്കൂർ കിഴിയേടത്ത് കൃഷ്ണൻകുട്ടിമാരാരുടെയും മെച്ചൂർ അമ്മുക്കുട്ടിയമ്മയുടെയും മക്കളിൽ നാലാമനായാണ് രാജൻ ജനിച്ചത്. പതിനഞ്ചാമത്തെ വയസ്സിൽ തൃക്കൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മദ്ദളം സ്റ്റൂളിൽവെച്ച് കേളി അരങ്ങേറ്റം നടത്തി. തുടർന്ന് പരിപാടികളിൽ സ്ഥിരമായി പങ്കെടുത്തുതുടങ്ങി.

നെന്മാറ വേലയ്ക്കാണ് ആദ്യമായി മദ്ദളപ്രമാണിയായി രാജൻ രംഗത്തുവരുന്നത്. തൃശ്ശൂർപൂരത്തിൽ ആദ്യവർഷം തിരുവമ്പാടിക്കുവേണ്ടിയാണ് കൊട്ടിയത്. തുടർന്ന് പാറമേക്കാവ് പഞ്ചവാദ്യത്തിലെ മദ്ദളനിരയിലെത്തി. പ്രസിദ്ധ മദ്ദളകലാകാരന്മാരായ കടവല്ലൂർ ഗോവിന്ദൻനായർ, ചാലക്കുടി നാരായണൻ നമ്പീശൻ, തൃക്കൂർ ഗോപാലൻകുട്ടിമാരാർ എന്നിവർക്കുശേഷം തിമിലാചാര്യനായിരുന്ന ചോറ്റാനിക്കര നാരായണമാരാർക്കൊപ്പം പാറമേക്കാവ് വിഭാഗത്തിലെ മദ്ദളപ്രമാണിയായി.

ഉത്രാളിപ്പൂരം, നെന്മാറവേല, ഗുരുവായൂർ, തൃപ്പൂണിത്തുറ, തൃക്കൂർ തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം അനവധി ക്ഷേത്രോത്സവങ്ങൾക്ക് മദ്ദളക്കാരനും പ്രമാണിയുമായി തൃക്കൂർ രാജൻ വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. 1987-ൽ സോവിയറ്റ് യൂണിയനിൽനടന്ന ഭാരതോത്സവത്തിൽ പഞ്ചവാദ്യത്തിന് നേതൃത്വംനൽകിയത് തൃക്കൂർ രാജനാണ്. ഭാര്യ – ചേലേക്കാട്ട് ദേവകിയമ്മ. മക്കൾ – സുജാത, സുകുമാരൻ, സുധാകരൻ, സുമ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...