പിടിച്ചെടുത്തത് ലഹരിവസ്തുവല്ലെന്ന് പരിശോധനാ ഫലം ; റിമാന്‍ഡ് ചെയ്ത യുവാക്കളെ വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

ഷൊര്‍ണ്ണൂര്‍: എംഡിഎംഎ കേസില്‍ റിമാന്‍ഡ് ചെയ്ത രണ്ട് യുവാക്കളെ പോലീസ് വിട്ടയച്ചു. പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന ലാബ് പരിശോധനാ ഫലം വന്നതോടെയാണ് ഒറ്റപ്പാലം വട്ടംകണ്ടത്തില്‍ നജീം (28), ആറങ്ങോട്ടുകര കോഴിക്കോട്ടില്‍ ഷമീര്‍ (41) എന്നിവരെ വിട്ടയച്ചത്. ഏപ്രില്‍ ഒന്‍പതിനാണ് കൊച്ചിന്‍ പാലത്തിന് സമീപത്ത് നിന്നും നജീമിനെയും ഷമീറിനെയും പോലീസ് പിടികൂടുന്നത്. ഇവരില്‍ നിന്നും എംഡിഎംഎയ്ക്ക് സമാനമായ ഒരു ഗ്രാം പൊടിയും തൂക്കിക്കൊടുക്കുന്നതിനുള്ള ഇലക്ട്രോണിക്‌സ് ത്രാസുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. നജീം ലഹരി വിരുദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണെന്നും പോലീസ് പറയുന്നു. എന്നാല്‍ ലാബ് പരിശോധനാ ഫലം വന്നതില്‍ നിന്നും പിടിച്ചെടുത്തത് എംഡിഎംഎയല്ലെന്ന് വ്യക്തമായതോടെ ഇവരെ മോചിപ്പിക്കാന്‍ പോലീസ് കോടതിയില്‍ കത്ത് നല്‍കുകയായിരുന്നു.

കോഴിക്കോട്ടും സമാനസംഭവം ഉണ്ടായിരുന്നു. പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് ലാബ് പരിശോധനാ ഫലം വന്നതോടെ എട്ട് മാസം റിമാന്‍ഡില്‍ കഴിഞ്ഞ യുവതിക്കും യുവാവിനും ജാമ്യം അനുവദിക്കുകയായിരുന്നു. തച്ചംപൊയില്‍ പുഷ്പയെന്ന റെജീന (42), തെക്കെപുരയില്‍ സനീഷ് കുമാര്‍ (38) എന്നിവര്‍ക്കെതിരെ താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2024 ഓഗസ്റ്റിലായിരുന്ന പുതുപ്പാടി ആനോറേമ്മലുള്ള വാടകവീട്ടില്‍ നിന്നും 58.53 ഗ്രാം എംഡിഎംഎയുമായി പുഷ്പയെ പോപൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇവരുടെ സുഹൃത്ത് സനീഷ് കുമാറിനെയും പോലീസ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് ലാബ് പരിശോധനാ ഫലം വന്നതോടെ ഇരുവരെയും വിട്ടയക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...