തേവായൂർ സർക്കാർ എൽ.പി. സ്കൂൾ കളിസ്ഥലപ്രശ്‌നം ; ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കളിസ്ഥലം അവിഭാജ്യഘടകമാണെന്നും കളിസ്ഥലമില്ലെങ്കിൽ സ്കൂൾ പൂട്ടണമെന്നും ഹൈക്കോടതി. ക്ലാസ്‌മുറിയിൽമാത്രം ഒതുങ്ങേണ്ടതല്ല പഠനം. കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണ്. കളിസ്ഥലമാണ് ആത്യന്തികമായ ക്ലാസ്‌മുറിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. പത്തനംതിട്ട തേവായൂർ സർക്കാർ എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ കുടിവെള്ളസംഭരണി നിർമിക്കാനുള്ള ജില്ലാപഞ്ചായത്തിന്റെ തീരുമാനം ചോദ്യംചെയ്യുന്ന പി.ടി.എ.യുടെ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിർദേശം.കെ.ഇ.ആറിൽ എത്ര വിസ്തീർണമാണ് ഓരോ സ്കൂളിലെ കളിസ്ഥലത്തിനും വേണ്ടതെന്ന് പ്രത്യേകമായി നിർദേശിക്കണം. നിലവിൽ ഇക്കാര്യം കെ.ഇ.ആറിൽ വ്യക്തമായി പറയുന്നില്ല. ഇത് പ്രയോജനപ്പെടുത്തി സ്കൂളുകൾ കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്. നാലുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ ചട്ടങ്ങൾ രൂപവത്കരിക്കണം. മതിയായ സമയം നൽകിയിട്ടും പാലിക്കാത്ത സ്കൂളുകൾ പൂട്ടാൻ ഉത്തരവിടണമെന്നും കോടതി പറഞ്ഞു. ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും നിർദേശിച്ചു. ഹർജിക്കാരുടെ കാര്യത്തിൽ കളിസ്ഥലത്ത് ജലസംഭരണി നിർമിക്കുന്നതിൽനിന്ന് പഞ്ചായത്ത് പിന്നീട് പിന്മാറിയിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പണമിടപാട് കേസിൽ കനത്ത തിരിച്ചടി ; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയും നിയമക്കുരുക്കിലേക്ക്

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും...

തിരുവനന്തപുരം നഗരസഭയിൽ ഭിന്നത; നടന്നത് നാടകമെന്ന് വി. ജോയ്, ഭരണസ്തംഭനമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി...

അതിർത്തി കടന്ന് ഇടുക്കിയിലേക്ക് ലഹരിയുടെ ഒഴുക്ക് ; സ്കൂൾ-കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തമിഴ്നാട് കഞ്ചാവ്...

0
കുമളി: ഇടുക്കി ജില്ലയിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയുടെ പ്രവർത്തനം വ്യാപകമാകുന്നതായി...

ഞാറക്കൽ എസ്‌ഐ അരുൺ വീണ്ടും വിവാദത്തിൽ; മുഖത്തടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി മർദ്ദന പരാതി

0
കൊച്ചി: പതിനാറുകാരൻ്റെ മുഖത്തടിച്ചെന്ന ആരോപണം നേരിടുന്ന ഞാറക്കല്‍ സ്റ്റേഷന്‍ എസ്‌ഐ അരുണ്‍...