തളിപ്പറമ്പില്‍ ബൂത്ത് പിടുത്തം വ്യാപകം ; റിപോളിങ് നടത്തണമെന്ന് യുഡിഎഫ്‌

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തളിപ്പറമ്പില്‍ വ്യാപക കള്ളവോട്ടെന്ന്  ആരോപിച്ച്‌ റിപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടുമെന്ന് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഷീദ് പറഞ്ഞു. തളിപ്പറമ്പ്  വേശാല ബൂത്തില്‍ യുഡിഎഫ് കാര്‍ക്ക് നേരെ മുളക്‌പൊടി എറിഞ്ഞതായും പരാതിയുണ്ട്.

എന്നാല്‍ ഇവിടെ തെരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നതെന്ന്  എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. സംഘര്‍ഷങ്ങള്‍ ആസൂത്രിതമാണന്നും പ്രശ്‌നമില്ലാത്തിടത്തും പ്രശ്‌നമുണ്ടാക്കാനാണ് യുഡി എഫ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

രാവിലെ മുതല്‍ തളിപ്പറമ്പ്  മണ്ഡലത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബൂത്ത് പിടുത്തം വ്യാപകമാണന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. 110 ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടിന് എത്തിയ ആളെ കണ്ടെത്തി തിരിച്ചയക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോളിംഗ് ഓഫിസര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...