വിക്രത്തിന്‍റെ ‘തങ്കലാന്‍’ ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

വിക്രത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ഇതുവരെ അദ്ദേഹം നടത്തിയ ഏത് മേക്കോവറുകളേക്കാളും മുകളില്‍ നില്‍ക്കും. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ ആണ് ചിത്രം. ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗംഭീര വിഷ്വലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. വിക്രം, മാളിവിക മോഹന്‍ അടക്കം വലിയ താരനിര തന്നെ ചിത്രത്തിലൂണ്ട്. വന്‍ യുദ്ധ രംഗങ്ങളും ചിത്രത്തിന്‍റെ ടീസറില്‍ കാണാം. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. അത്യാഗ്രഹം വിനാശത്തിലേക്ക് നയിക്കും, രക്തയുദ്ധങ്ങള്‍ സ്വതന്ത്ര്യത്തിലേക്ക് നയിക്കും, ദൈവ മകന്‍റെ ഉദയം എന്നീ ക്യാപ്ഷനുകള്‍ ടീസറില്‍ എഴുതി കാണിക്കുന്നുണ്ട്.

2024 ജനുവരി 26 ന് ചിത്രം തിയറ്ററുകളിലെത്തും. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന്‍ നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് മുൻപ് പറഞ്ഞത്. ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം. നടനെന്ന നിലയില്‍ പലകുറി വിസ്മയിപ്പിച്ചിട്ടുള്ള താരമാണെങ്കിലും സമീപകാലത്ത് കരിയറില്‍ ഒരു സന്നിഗ്ധ ഘട്ടത്തില്‍ നില്‍ക്കുകയായിരുന്നു വിക്രം. തന്‍റെ താരമൂല്യം കണക്കിന് ഉപയോഗിക്കുന്നവയെങ്കിലും അദ്ദേഹത്തിലെ നടനെ പരിഗണിക്കാത്ത ഒരുനിര ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി സമീപകാലത്ത് എത്തിക്കൊണ്ടിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...