തണ്ണിത്തോട് മാതൃക ഫോറസ്റ്റ് സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മാതൃക ഫോറസ്റ്റ് സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. കോന്നി തണ്ണിത്തോട് റോഡില്‍ മുണ്ടോംമൂഴിക്ക് സമീപത്തായാണ് പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളമെടുത്താണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നബാര്‍ഡ് പദ്ധതിയില്‍ നിന്നുള്ള എഴുപത്തഞ്ച് ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. വിവിധ കാരണങ്ങളാല്‍ കെട്ടിട നിര്‍മ്മാണം ഇടയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടവും ഡോര്‍മെറ്ററിയും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നിര്‍മ്മിച്ചിരുന്നു. പെയ്ന്റിംഗ് ജോലികളും പൂര്‍ത്തിയായി.

ഫോറസ്റ്റേഷൻ കെട്ടിടത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വനിതാ ജീവനക്കാർ എന്നിവർക്ക് മുറികളും ശുചിമുറികളും നിർമ്മിച്ചിട്ടുണ്ട്. സിറ്റ് ഔട്ട്, റിക്കാർഡ് റൂം, സ്ട്രോംഗ് റൂം, സെൽ, ഹാൾ, സന്ദർശക മുറി എന്നിവയും കെട്ടിടത്തിലുണ്ട്. ഡോർമെറ്ററി കെട്ടിടത്തിൽ ഓരോ നിലയിലും നാല് കിടപ്പുമുറികളും അതോടനുബന്ധിച്ച് ശുചി മുറികളുമുണ്ട്. കൂടാതെ അടുക്കള, വരാന്ത എന്നിവയും പൊതുവായി രണ്ട് ശുചിമുറികളും ഉണ്ട്. കെട്ടിടങ്ങൾ പൂർത്തിയായതോടെ ഇവിടേക്ക് ആവശ്യമായ ഫർണീച്ചറുകളും എത്തിച്ചു.

വൈദ്യുതി ലൈനുകളും വലിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തി, ചുറ്റുമതില്‍, കവാടം എന്നിവയും നിര്‍മ്മിച്ചു. മുറ്റത്ത് ഇന്റര്‍ലോക് പാകുന്ന ജോലികളും കഴിഞ്ഞു. വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ സൗരോര്‍ജ്ജ വേലിയുമുണ്ട്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞ ദിവസം സ്ഥലത്ത് സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...