അച്ചൻകോവിലാറ്റിൽ ചാടി ആത്മഹത്യചെയ്ത തണ്ണിത്തോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : അച്ചൻകോവിലാറ്റിൽ ചാടി ആത്മഹത്യചെയ്ത  തണ്ണിത്തോട് സ്വദേശിയായ യുവാവിന്റെ  മൃതദേഹം ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ഉളനാട് കോണത്തുമൂലയിൽ നിന്ന് കണ്ടെത്തി. കോണത്തുമൂല പമ്പ്ഹൗസിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. നദിയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം ധരിപ്പിക്കുകയും തുടർന്ന് മൃതദേഹം കരയ്ക്കടുപ്പിച്ച് നടപടി ക്രമങ്ങൾ സ്വീകരിക്കുകയായിരുന്നു.

മൃതദേഹം കൊവിഡ് പരിശോധനക്കും പോസ്റ്റുമോർട്ടം നടപപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തണ്ണിത്തോട് മുരളീ സദനത്തിൽ ശബരീനാഥ്(26) ആണ് കഴിഞ്ഞ ദിവസം കോന്നി പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. തണ്ണിത്തോട് നിന്നും കോന്നിയിലേക്ക് വന്ന ഇയാൾ മുരിംഗമംഗലം പാലത്തിൽ ബൈക്ക് ഉപേക്ഷിച്ച് ചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളിൽ നിന്ന് പോലീസിന് ലഭിച്ച മൊഴി. തുടർന്ന് നടത്തിയ  തെരച്ചിലിൽ ശബരീ നാഥിന്റെ  സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് വലഞ്ചൂഴിയിൽ നിന്ന് കണ്ടെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...