റീൽസ് ചെയ്യാനായി കടലിലിറക്കിയ ഥാർ എസ് യുവി മുങ്ങി ; അന്വേഷണം ആരംഭിച്ച് പൊലീസ്

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ റീല്‍സ് ചെയ്യാനായി കടലിലിറക്കിയ ജീപ്പ് മുങ്ങി. ഗുജറാത്ത് കച്ചിലെ മുന്ദ്ര ബീച്ചിലായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാം റീല്‍സ് എടുക്കാനായിട്ടാണ് യുവാക്കള്‍ ഥാര്‍ എസ് യുവി കടലിലിറക്കിയത്. എന്നാല്‍ ജീപ്പ് മണലില്‍ കുടുങ്ങി. അപകടം മണത്ത് യുവാക്കള്‍ ജീപ്പ് തിരികെ കരയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ യുവാക്കള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പിന്നീട് നാട്ടുകാര്‍ വാഹനം കെട്ടിവലിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു. വെള്ളം കയറിയതിനെത്തുടര്‍ന്ന് ജീപ്പിന്റെ എഞ്ചിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട മുന്ദ്ര മറൈന്‍ പോലീസ് വാഹനം പിടിച്ചെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വാഹന ഉടമകളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് സംഘം.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...