പത്തനംതിട്ട: കോടികളുടെ തട്ടിപ്പ് നടത്തിയ തറയില്‍ ഫിനാന്‍സിനെതിരെ പത്തനംതിട്ട, അടൂര്‍ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ചത് എഴുപതിലധികം പരാതി . സ്ഥാപനത്തിന്റെ ഉടമ സജി സാമിന്റെ വസ്തു ഇടപാടുകളുടെ വിവരങ്ങള്‍ തേടി അന്വേഷണ സംഘം രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചു. പരാതി ലഭിച്ച കേസുകളില്‍ മാത്രം നിക്ഷേപകര്‍ക്ക് ഏഴുകോടിയിലധികം രൂപ നല്‍കാനുണ്ട്. അതുകൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഒളിവില്‍ പോയ സജിയുടെ ഭാര്യ റാണിയെപ്പറ്റിയും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. നേരത്തെ കീഴടങ്ങിയ സജി സാം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
തറയില്‍ ഫിനാന്‍സ് ഉടമ സജി സാമിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി അന്വേഷണ സംഘം രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചു
RECENT NEWS
Advertisment