യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. നടയറ സ്വദേശികളായ സുഹൈൽ ഷാ (25), നൗഫൽ (22) എന്നിവരാണ് അറസ്റ്റിലായത്. 19ന് രാത്രിയോടെയാണ് സംഭവം. തൊടുവെ ഈഞ്ചയിൽ പുത്തൻവീട്ടിൽ ബിജു (38)വുമായുള്ള വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. പുത്തൻചന്തയിലെ കെ.ടി.ഡി.സി ബിയർപാർലറിന് സമീപം പാർക്ക് ചെയ്തിരുന്ന ബിജുവിന്റെ സ്കൂട്ടിയിൽ കയറിയിരുന്ന യുവാക്കളോട് മാറാൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിൽ കലാശിച്ചത്. ഈ സമയം യുവാക്കൾ ബിജുവിനോട് ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് മറുപടി നൽകി വാഹനം എടുത്തപ്പോൾ അസഭ്യം വിളിക്കുകയും സ്‌കൂട്ടിയിൽ നിന്നു തള്ളിയിടുകയും ചെയ്തതായി പോലീസ് പറയുന്നു. പരിക്കേറ്റ ബിജു വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങവേ യുവാക്കൾ പിന്തുടർന്നെത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. സുഹൈൽ ഷാ കല്ലുകൊണ്ട് മുഖത്തിടിക്കുകയും നൗഫൽ ബിയർകുപ്പി കൊണ്ട് തലയിലും ദേഹത്തും അടിച്ചു പരിക്കേൽപ്പിക്കുയുമായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമുദ്രാതിർത്തി ലംഘിച്ചു ; മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

0
ഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 4 ജില്ലകളിൽ റെഡ് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പ്. നാല്...

കോന്നിക്കാരെ അവഗണിച്ചു ; മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ

0
കോന്നി: മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ....

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും ; തമിഴ്നാട് കമ്പം കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന്...

0
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം...