നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയതിന് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മയക്ക് മരുന്നിന് അടിമയെന്ന് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

കൊപ്പം : നായയ്ക്കു തീറ്റ കൊടുക്കാന്‍ വൈകിയതിനു യുവാവിനെ ബെല്‍റ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി തല്ലിക്കൊന്ന കേസിലെ പ്രതി മുളയന്‍കാവ് പാലപ്പുഴ ഹക്കീം (27) കടുത്ത ലഹരിക്ക് അടിമയായിരുന്നുവെന്നു പോലീസ്. സിറിഞ്ചുകള്‍, വിദേശ മദ്യക്കുപ്പി ശേഖരം, നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഒഴിഞ്ഞ കവറുകള്‍ തുടങ്ങിയവ ഹക്കീം താമസിച്ചിരുന്ന വാടകവീടിന്‍റെ  വിവിധ മുറികളില്‍ നിന്നായി പോലീസ് കണ്ടെടുത്തു.

മുളയന്‍കാവ് പെരുബ്രത്തൊടി അബ്ദുസലാമിന്‍റെയും ആയിഷയുടെയും മകന്‍ അര്‍ഷദ് (21) ആണ് കൊല്ലപ്പെട്ടത്. ഹക്കീമിന്‍റെ അമ്മായിയുടെ മകനാണു കൊല്ലപ്പെട്ട അര്‍ഷദ്. സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. ഈ വാടകവീട്ടില്‍ വച്ച്‌ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അര്‍ഷദ് ക്രൂരമര്‍ദനത്തിന് ഇരയായത്. വിശദമായ ചോദ്യം ചെയ്യലിനു ഹക്കീമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമുള്ള തെളിവെടുപ്പിലാണ് ആക്രമണത്തിനു ലഹരിയും കാരണമായെന്നതിന്‍റെ  തെളിവുകള്‍ ലഭിച്ചത്.

ഹക്കീമിനൊപ്പം താമസിച്ചിരുന്നവരും ലഹരിക്ക് അടിമയായിരുന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ലഹരിമാഫിയയുടെ പങ്കിനെ കുറിച്ച്‌ അന്വേഷിക്കണമെന്നും അര്‍ഷദിന്‍റെ  കുടുംബം ആവശ്യപ്പെട്ടിരുന്നു. അര്‍ഷദിനെ ആശുപത്രിലെത്തിക്കാന്‍ ഹക്കീമിനെ സഹായിച്ചവരെയും പോലീസ് ചോദ്യം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...