എയർബാഗ് പ്രവർത്തിച്ചില്ല; കാർ വില തിരിച്ചു നൽകാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കാർ അപകടത്തിൽപെട്ടപ്പോൾ എയർബാഗ് പ്രവർത്തിക്കാത്തതുമൂലം യാത്രക്കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ, നിർമ്മാണത്തിലെ പിഴവ് വിലയിരുത്തി വാഹന വില തിരികെ നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. കാറിന്റെ വിലയായ 4.35 ലക്ഷം രൂപ തിരിച്ചു നൽകാനാണ് കാർ നിർമ്മാണ കമ്പനിക്ക് നിർദ്ദേശം നൽകിയത്. കോടതിച്ചെലവായി 20,000 രൂപയും നൽകണം.

ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവിൽ പറയുന്നു. ഇന്ത്യനൂർ സ്വദേശി മുഹമ്മദ് മുസ്‌‌ല്യാർ നൽകിയ പരാതിയിലാണിത്. 2021 ജൂൺ 30ന് പരാതിക്കാരന്റെ വാഹനം തിരൂരിൽ അപകടത്തിൽപ്പെട്ടു. മുഹമ്മദിന് ഗുരുതര പരിക്കേറ്റു. വാഹനത്തിനും തകരാറ് പറ്റി. എയർ ബാഗ് പ്രവർത്തിക്കാത്തതിനാലാണ് ഗുരുതര പരിക്കേറ്റതെന്നും ഇത് വാഹന നിർമ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

0
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ...

പയ്യനാമണ്‍ താവളപ്പാറയില്‍ നടുറോഡില്‍ മാലിന്യങ്ങള്‍ തള്ളി : പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമെന്ന് നാട്ടുകാര്‍

0
കോന്നി : പയ്യനാമണ്‍ താവളപ്പാറയില്‍ കാര്‍മല്‍ സ്കൂളിന് സമീപം സാമൂഹ്യ വിരുദ്ധര്‍ നടുറോഡില്‍...

മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം മതപണ്ഡിതന്മാർക്ക് : അബ്ദുൽ ഷുക്കൂർ മൗലവി അൽ...

0
പത്തനംതിട്ട : മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം മതപണ്ഡിതന്മാർക്ക് മാത്രമാണെന്ന്...

ആറന്‍മുള പ്രളയരക്ഷാ പ്രവര്‍ത്തനം : ഓഫ്‌റോഡ് വാഹനത്തിന് പിഴയിട്ട എം.വി.ഡി നടപടി അനൗചിത്യപരമെന്ന് അബിന്‍...

0
പത്തനംതിട്ട : ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ...