കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി മൗലികാവാശ ലംഘനവും ഭരണകൂട ഭീകരതയും ; ഡോ.ഗീവർഗീസ് മാർ കൂറീലോസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചത്തീസ്ഗഡിൽ മനുഷ്യക്കടത്ത്, മത പരിവർത്തന കുറ്റങ്ങൾ ചുമത്തി നമ്മുടെ രണ്ട് സഹോദരിമാരായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചിരിക്കുന്ന നടപടി ഇൻഡ്യൻ ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവശങ്ങളുടെ ലംഘനവും ഭരണകൂട ഭീകരതയുമാണെന്ന് ഡോ. ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത പറഞ്ഞു. കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രകടനവും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ തത്വങ്ങൾ അവഗണിച്ച് സംഘപരിവാർ അജണ്ഡ നടപ്പാക്കുവാൻ രാജ്യത്തൊട്ടാകെ ന്യൂനപക്ഷ വേട്ടയും അവർക്കെതിരായ ആൾക്കൂട്ട വിചാരണയും നടത്തുന്ന ദുഃഖകരമായ സാഹചര്യമാണ് നിലനില്ക്കുന്നതെന്നും ഇതിനൊക്കെ എതിരായി ജനാധിപത്യ മതേതര സമൂഹം ശക്തമായ പ്രതിഷേധ സ്വരം ഉയർത്തണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ഡി.സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ.പി.സി.സി നിർവാഹകസമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഫാ. ഡാനിയേൽ പുല്ലേലിൽ നേതാക്കളായ സാമുവൽ കിഴക്കുപുറം, റോജി പോൾ വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, കെ ജാസിം കുട്ടി, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, കാട്ടൂർ അബ്ദുൾ സലാം, സിന്ധു അനിൽ, എസ് വി പ്രസന്നകുമാർ, ബിജിലി ജോസഫ്, രജനി പ്രദീപ്, പ്രൊഫ. പി കെ മോഹൻരാജ്, ദിനാമ്മ റോയ് സക്കറിയ വർഗ്ഗീസ്, ജെറി മാത്യു സാം, റോയിസ് മല്ലശ്ശേരി, വിജയ് ഇന്ദുചൂഡൻ, ശ്യാം എസ്. കോന്നി, ബാബു മാമ്പറ്റ, കെ.ജി റെജി, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, വിൽസൺ തുണ്ടിയത്ത്, ജോമോൻ പുതുപറമ്പിൽ, ദിലീപ് കുമാർ പൊതിപ്പാട്, എം ആർ രമേശ്, ടൈറ്റസ് കാഞ്ഞിര മണ്ണിൽ, കെ പി മുകുന്ദൻ, സജി വർഗ്ഗീസ്, മണികണ്ഠൻ, അബ്ദുൾ കലാം ആസാദ്, പി കെ ഇക്ബാൽ,
അജിത് മണ്ണിൽ, സജി അലക്സാണ്ടർ, ബിനു മൈലപ്ര, എ ഫറൂഖ്, ഷാജി കുളനട എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് ദിവസം നടത്തിയ തെരച്ചിലിലും തെളിവുകള്‍ ലഭിച്ചില്ല : കുട്ടിയമ്മയുടെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച്...

0
ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ...

വലിയകലുങ്ക് കാളത്തോട്ടിലെ മലിനജലം : അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സിൽ ഗുരുതര മലിനീകരണമെന്ന് റിപ്പോര്‍ട്ട്

0
​റാന്നി : വലിയകലുങ്ക് കാളത്തോട്ടിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ജലത്തില്‍ വലിയ...

ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന

0
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന്...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...