തൃശൂർ: സ്കൂളിലെ വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ചതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ച് അധികൃതർ. തൃശൂർ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിലാണ് സംഭവം. സ്കൂളിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിലാണ് തെരുവുനായ പ്രസവിച്ചു കിടക്കുന്നത്. സുരക്ഷാ ഭീഷണിയെ തുടർന്നാണ് സ്കൂളിന് അവധി പ്രഖ്യാപിച്ചത്. നായയുടെ സാന്നിധ്യം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ഭീഷണി ഉയർത്തുകയാണ്. സ്കൂളിലേക്കും പരിസരത്തേക്കും വരുന്നവർക്ക് നേരെ നായ പാഞ്ഞടുക്കുന്ന സ്ഥിതിയാണ്. അതേസമയം കഴിഞ്ഞ മാസം ഇതേ നായ ഒരു വിദ്യാർത്ഥിയെ കടിച്ചതായും റിപ്പോർട്ടുകളുണ്ട്. തെരുവുനായ ശല്യം രൂക്ഷമായതോടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നായയെ ഇവിടെ നിന്ന് മാറ്റിയതിന് ശേഷം മാത്രമേ സ്കൂൾ സുരക്ഷിതമായി പ്രവർത്തിക്കാൻ സാധിക്കൂ എന്ന് അധികൃതർ പറയുന്നു. നിലവിൽ നായയെയും കുഞ്ഞുങ്ങളെയും സ്കൂൾ പരിസരത്ത് നിന്ന് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. സ്കൂളിനകത്തും പുറത്തും തെരുവുനായ ശല്യം രൂക്ഷമാണെന്ന് പരാതിയുമായി നാട്ടുകാരും രംഗത്തെത്തി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























