തീരുമാനങ്ങൾ നടപ്പാക്കുവാനുള്ള ആർജ്ജവമാണ് വിജയത്തിന്റെ അടിസ്ഥാനം ; ചിറ്റയം ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : തീരുമാനങ്ങൾ എടുത്താൽ നടപ്പാകുവാനുള്ള ആർജ്ജവമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിന്റെ ഭാഗമായി എ ഐ വൈ എഫ് കോന്നി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌നേഹാദരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താത്പര്യം ഉണ്ടെങ്കിൽ മാത്രമേ ഏത് കാര്യവും ചെയ്യുവാൻ നമുക്ക് കഴിയുകയുള്ളു. പുറമെ നിൽക്കുന്നവർ ഏത് വിഷയം തിരഞ്ഞെടുക്കണം എന്ന് പറഞ്ഞാലും നിങ്ങൾ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് വേണം പഠിക്കുവാൻ. സിവിൽ സർവീസ് പരീക്ഷ വലിയ ബാലികേറാമലയല്ല. ആഴത്തിൽ ഉള്ള വായനയുള്ളവർക്ക് നേടിയെടുക്കുവാൻ കഴിയുന്നതാണ് സിവിൽ സർവീസ് പരീക്ഷ. നിങ്ങളാണ് നാളെ രാജ്യത്തെ നിയന്ത്രിക്കേണ്ടവർ. നിങ്ങൾ ആരാകണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെ ആണെന്നും അദ്ദേഹം പറഞ്ഞു.

എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി പ്രദീപ് കുമാർ റ്റി അധ്യക്ഷത വഹിച്ചു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഉയരത്തിൽ എത്താൻ ഉയർന്നു ചിന്തിക്കാം എന്ന വിഷയത്തിൽ വിദ്യാഭ്യാസ ചിന്തകൻ പ്രമോദ് കുമാർ റ്റി മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ, സി പി ഐ ജില്ലാ കൗൺസിൽ അംഗം വിജയ വിൽസൺ, മണ്ഡലം കമ്മറ്റി അംഗങ്ങളായ സി ജെ റെജി, എം രാജൻ, കോന്നി ലോക്കൽ സെക്രട്ടറി വിനീത് കോന്നി, കോന്നി താഴം ലോക്കൽ സെക്രട്ടറി സജി അട്ടച്ചാക്കൽ, അനിൽ ചെങ്ങറ, പ്രമോൻ വി കെ, ബിജി ജലേഷ്, ഹരികുമാർ, എ ഐ വൈ എഫ് കോന്നി മേഖല പ്രസിഡന്റ് അനീഷ് കുമാർ എം തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....