വനിതാ സംവരണ ബില്‍ : കേരളത്തിൽ വിപുലമായ പ്രചാരണത്തിനൊരുങ്ങി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് ഇന്ത്യാ സഖ്യം അട്ടിമറിക്കുന്നു എന്നാരോപിച്ച് കേരളത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. സാംസ്കാരിക, സാമൂഹിക, പ്രൊഫഷണൽ രംഗത്തെ പ്രമുഖ വനിതകളെ അണിനിരത്തി ജനപിന്തുണ ഉറപ്പാക്കാനാണ് പാർട്ടിയുടെ തീരുമാനം. വിവിധ മേഖലകളിൽ നിന്നുള്ള 300 പ്രമുഖ വനിതകളെ ഉൾപ്പെടുത്തി വനിതാസംവരണത്തിന് അനുകൂലമായ സംയുക്ത പ്രസ്താവന ഉടൻ പുറത്തിറക്കും. ജില്ലകളിലെ പ്രമുഖരായ സ്ത്രീകളെ നേരിൽ കണ്ട് വനിതാസംവരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരുടെ പ്രതികരണങ്ങൾ ശേഖരിക്കുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യും. വ്യാഴാഴ്ച തിരുവനന്തപുരത്ത് പതിനായിരം പേർ പങ്കെടുക്കുന്ന ‘മഹിളാമുന്നേറ്റ യാത്ര’ സംഘടിപ്പിക്കും. തുടർന്ന് എല്ലാ സംഘടനാ ജില്ലകളിലും യാത്രകൾ നടക്കും. ഇതിനു പുറമെ 25 മുതൽ അഞ്ചുദിവസം നീളുന്ന മണ്ഡലതല ജാഥകളും പൊതുയോഗങ്ങളും നടക്കും. വനിതാസംവരണ വിഷയം ഗ്രാമതലങ്ങളിലേക്ക് എത്തിക്കുന്നതിനായി ബി.ജെ.പിക്ക് ചുരുങ്ങിയത് രണ്ട് പ്രതിനിധികളെങ്കിലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിൽ അട്ടിമറിച്ചതിനെതിരെ പ്രമേയം അവതരിപ്പിക്കാൻ പാർട്ടി നിർദേശം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...