വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിയറ്റ്നാമിലെ ബോട്ടപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്- ലൗനി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. നാളെ ഉച്ച കഴിഞ്ഞാണ് സംസ്‌കാരചടങ്ങ്. രാവിലെ മുതല്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്ന് ദമ്പതികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. കുടുംബാംഗങ്ങളും മന്ത്രിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും മൃതദേഹം ഏറ്റുവാങ്ങി. ജന്മനാടായ കൊട്ടാരക്കരയിലെത്തിച്ച മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ 10 മണിക്ക് ജൂബിലി മന്ദിര ചാപ്പലിലാണ് പൊതുദര്‍ശനം. ഉച്ചതിരിഞ്ഞ് 3 മണിയോടെ കൊട്ടാരക്കര മാര്‍ത്തോമ്മ പള്ളിയിലാണ് സംസ്‌കാര ചടങ്ങ്. ഇന്നലെ രാത്രിയാണ് വിയറ്റ്‌നാമില്‍ നിന്ന് മൃതദേഹങ്ങള്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. ദുരന്തത്തില്‍ മരിച്ച തമിഴ്‌നാട്, തെലങ്കാന സ്വദേശികളുടെ മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ എത്തിച്ചു. പരുക്കേറ്റ് ചികിത്സയിലായിരുന്ന 16 ഇന്ത്യന്‍ വിനോദ സഞ്ചാരികളും നാട്ടില്‍ മടങ്ങിയെത്തി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച...

0
കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍...

പത്തനംതിട്ട ജില്ലയിലെ 59 മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത : ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി...

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്കുകളില്‍ ഉള്‍പ്പെടുന്ന 59 സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍...

സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ ഹാജരായി

0
തിരുവനന്തപുരം: സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ ഹാജരായി. ലൈഫ് മിഷൻ...

ഡ്യൂട്ടി പൂർത്തിയാക്കാതെ ബസിൽ നിന്നിറങ്ങിപ്പോയെന്ന വിവാദത്തിൽ വിശദീകരണവുമായി ജീവനക്കാരി

0
മൂന്നാർ: കോട്ടയം – മൂന്നാർ സർവീസിനിടയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ...