Thursday, April 25, 2024 12:20 pm

സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതശരീരം ശനിയാഴ്ച നാട്ടിലെത്തിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതശരീരം ശനിയാഴ്ച രാവിലെ 6.30ന് നെടുമ്പാശ്ശേരിയിലെത്തും. ഇന്ന് ഉച്ചയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്. എംബാം ചെയ്ത മൃതദേഹം വെള്ളിയാഴ്ച രാത്രി 10 മണിക്ക് നാഗ്പൂരിൽ നിന്ന് ബാംഗ്ലൂരിലെത്തിക്കും. അവിടെ നിന്നാണ് നെടുമ്പാശേരിയിലേക്ക് കൊണ്ടുവരുന്നത്.

മൃതദേഹം വിമാനത്താവളത്തിൽ നിന്ന് ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. നിദയുടെ പിതാവ് ശിഹാബ് നാഗ്പൂരിലെത്തി. ബൈസിക്കിൾ പോളോ അസോസിയേഷൻ ഭാരവാഹികളും അദ്ദേഹത്തോടൊപ്പമുണ്ട്. നാഗ്പൂരിലെ ആശുപത്രി ചെലവിനും മൃതദേഹം കൊണ്ടുവരുന്നതിനുമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ അഞ്ച് ലക്ഷം രൂപ അനുവദിച്ചു.

കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവർക്ക് മന്ത്രി വി അബ്ദുറഹിമാൻ കത്തയച്ചിരുന്നു. കുട്ടിയുടെ പെട്ടെന്നുള്ള മരണവുമായി ബന്ധപ്പെട്ട് നീതിയുക്തമായ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടവും മറ്റ് കാര്യങ്ങളും ഏകോപിപ്പിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. നാഗ്പൂരിലെ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികൾ ആശുപത്രിയിൽ സജീവമായി സഹായങ്ങള്‍ക്ക് രംഗത്തുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരുണാചലില്‍ മണ്ണിടിച്ചില്‍ : ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

0
ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച്...

റോഡ് കിംഗ്…; ബജാജ് പൾസർ NS400 മെയ് 3ന് വിപണിയിലെത്തും

0
പുതിയതായി വരാനിരിക്കുന്ന ബജാജ് പൾസർ NS400-ൻ്റെ ആദ്യ ടീസർ ബജാജ് ഓട്ടോ...

കൈക്കൂലി കേസിൽ റഷ്യൻ ഉപപ്രതിരോധ മന്ത്രി അറസ്റ്റിൽ

0
മോസ്കോ: വൻ തുക കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് റഷ്യയിലെ ഉപപ്രതിരോധ മന്ത്രി...

എന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെ സുധാകരന്‍ ; നായക്ക് വിവേകമുണ്ടെന്ന് ജയരാജന്‍

0
കണ്ണൂര്‍: താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെപിസിസി പ്രസിഡന്റും...