രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

ജയ്‍പൂര്‍: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന സംസ്ഥാനത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 200 മണ്ഡലങ്ങളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു നടന്നത്. ഭരണം നിലനിർത്താം എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് എന്നാൽ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പരമാവധി മണ്ഡലങ്ങളിൽ നേരിട്ടത്തി പ്രചാരണം നടത്തുകയാണ്.

കോൺഗ്രസ്‌ ഒറ്റക്കെട്ടാണെന്നും 150ലധികം സീറ്റുകൾ നേടുമെന്ന് കോൺഗ്രസ്‌ വക്താവ് പവൻ ഖേഡ പറഞ്ഞു. കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമാണ് ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധം. എന്നാൽ ഗെഹ്‍ലോട്ട് സർക്കാരിന്‍റെ ജനക്ഷേമ പദ്ധതികൾ, കർഷകർക്കുള്ള മോഹന വാഗ്ദാനങ്ങൾ, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി വോട്ടർമാർക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോൺഗ്രസ്. ഗെഹ്‍ലോട്ട് സച്ചിൻ പൈലറ്റ് അധികാര തർക്കവും അഴിമതി ആരോപണവും ഗെഹ്‍ലോട്ട് സർക്കാരിന് വെല്ലുവിളി ആകുമ്പോൾ ബി.ജെ.പിയെ സംബന്ധിച്ച് പാർട്ടിക്കകത്തെ പടലപ്പിണക്കങ്ങൾ തന്നെയാണ് തലവേദന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.