‘സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കേരളത്തോട് മാപ്പ് ചോദിക്കണം’ ; വി.ഡി സതീശനെതിരെ എം.സ്വരാജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യു.ഡി.എഫിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. യു.ഡി.എഫും പ്രതിപക്ഷ നേതാവും സ്ഥാനാർത്ഥിയെ പിന്‍വലിച്ച് കുറ്റം ഏറ്റുപറഞ്ഞ് കേരളത്തിനു മുന്നിൽ ക്ഷമ ചോദിക്കണമെന്ന് സ്വരാജ് പറഞ്ഞു. ജോ ജോസഫിന് മക്കളും കുടുംബവും ഉണ്ടെന്ന് പോലും പരിഗണിക്കാതെയാണ് യു.ഡി.എഫ് അദ്ദേഹത്തെ വ്യക്തിഹത്യയ്ക്ക് ശ്രമിച്ചത്. ആ ശ്രമം ഇപ്പോൾ സഹായത്താൽ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു, ഇന്ന് വോട്ടെടുപ്പ് ദിവസമാണെങ്കിലും അത് കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ നേതാവ് പണിത നുണകളുടെ കൊട്ടാരം തകർന്നുവെന്നും സ്വരാജ് പറഞ്ഞു.

ഒരു മുൻ മന്ത്രി മന്ത്രിയായിരിക്കെ, ഭാര്യ പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോയിൽ നിന്ന് ഭാര്യയുടെ തല നീക്കം ചെയ്ത് തട്ടിപ്പ് കേസിലെ പ്രതിയുടെ തല അതിൽ ഇട്ട് പ്രചരിപ്പിച്ചത് ഒരു ഡി.സി.സി പ്രസിഡന്റായിരുന്നു, കേരളത്തിലെ ഒരു മുൻ വനിതാ മന്ത്രിയെ അങ്ങേയറ്റം വ്യക്തിപരമായി അപമാനിച്ച കേസിൽ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ ഒരാൾ ആരോപണവിധേയനായിരുന്നു. നിന്ദ്യമായ ഭാഷ. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ നിരന്തരം ചെയ്യുന്നവരെയാണ് യു.ഡി.എഫ് തിരഞ്ഞെടുക്കുന്നതെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...