കോഴിക്കോട്: ബൈക്ക് യാത്രികനെ വാഹനം ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ യുവാക്കൾ അറസ്റ്റിൽ. ഈങ്ങാപ്പുഴ സ്വദേശികളായ ഷാമില്‍, ജംഷീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാരശേരി ചോണാട് സ്വദേശി ഇബ്നു ഫിന്ഷാദിനെയാണ് ഇവർ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയത്. തുടർന്ന് ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യൂ ടേണ്‍ എടുക്കുന്നതിനിടെ ഇബ്നുവിന്റെ സ്കൂട്ടറില്‍ ഇടിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ ഷാമില്‍ കാര്‍ മുന്നോട്ടെടുത്ത് ഇടിപ്പിക്കുകയായിരുന്നുവെന്ന് ഇബ്നു പറഞ്ഞു. തുടർന്ന് കാറിന്റെ ബോണറ്റിൽ വീണ ഇയാളുമായി യുവാക്കൾ മീറ്ററുകളോളം സഞ്ചരിച്ചു. യുവാവ് ബോണറ്റിൽനിന്ന് താഴെ വീണതോടെ പ്രതികൾ കടന്നുകളഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























