കൊച്ചുമകളോട് ലൈംഗികാതിക്രമം നടത്തിയ കേസ് ; വയോധികന് 20 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങൽ‌: മകളുടെ മകളോട് ലൈംഗികാതിക്രമം നടത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതിയെ 20-വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. പ്രതിയായ 72 വയസ്സുകാരനെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 20 വർഷം കഠിന തടവിന് പുറമേ നാലുലക്ഷം രൂപ പിഴ ശിക്ഷയുമുണ്ട്. 2019 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളെ കാണാൻ എത്തി കൂടെ താമസിച്ചു വന്ന ദിവസമാണ് പ്രതി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയത്. പെൺകുട്ടി ഭയന്ന് സംഭവം ആരോടും പറയാതെ മറച്ചുവച്ചു. പിന്നീട് വീട്ടിൽ പറയാതെ സ്ഥിരമായി കൂട്ടുകാരിയുടെ വീട്ടിൽ പോയി തുടങ്ങിയപ്പോൾ പെൺകുട്ടിയെ മാതാവ് കൗൺസിലിങ്ങിന് ഹാജരാക്കി.

മഹിളാമന്ദിരത്തിൽ താമസിപ്പിച്ച് വരവേയാണ് മുൻപ് നേരിട്ട ലൈംഗിക അതിക്രമം സംബന്ധിച്ച് അതിജീവിത വെളിപ്പെടുത്തിയത്. പൂജപ്പുര പോലീസാണ് അന്വേഷണം ആരംഭിച്ചത്. സംഭവം മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മംഗലാപുരം പോലീസാണ് അന്വേഷണം പൂർത്തിയാക്കിയത്. അറസ്റ്റിലായ പ്രതി വിചാരണ തടവുകാരനായി ജയിലിൽ തുടരവെയാണ് കോടതി സാക്ഷി വിസ്താരം നടത്തി വിചാരണ നടപടികൾ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...