രാജ്യത്തെ ശിഥിലമാക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത് : പി ആർ ഗോപിനാഥൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : രാജ്യത്തെ എല്ലാ മേഖലകളെയും ശിഥിലമാക്കുന്ന പ്രവർത്തനങ്ങൾ ആണ് രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാർ നടത്തുന്നത് എന്ന് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ പറഞ്ഞു. എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ച് തെക്കൻ മേഖല കാൽ നട യാത്രയുമായി ബന്ധപ്പെട്ട് എ ഐ വൈ എഫ് കോന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങൾ എല്ലാം കേന്ദ്ര സർക്കാർ വിറ്റുതുലക്കുകയാണ്. രാജ്യത്ത് തൊഴലില്ലായ്മ രൂക്ഷമാവുകയും രാജ്യത്തെ ചെറുപ്പക്കാർ പണത്തിനു വേണ്ടി അക്രമങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ ഐ വൈ എഫ് കോന്നി മണ്ഡലം പ്രസിഡന്റ് ബിനോയ്‌ ജോൺ അദ്ധ്യക്ഷത വഹിച്ചു.

സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി ഇൻ ചാർജ് എ ദീപകുമാർ, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം വിജയവിത്സൻ, തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അജിത് എസ്, ഹനീഷ് കൊല്ലൻപടി, എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി വിനീത് കോന്നി, എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻ അടൂർ, അഖിലേന്ത്യാ കിസാൻ സഭ കോന്നി മണ്ഡലം സെക്രട്ടറി ഡോ രാജൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ രക്ഷാധികാരിയായി പി ആർ ഗോപിനാഥൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങൾ എന്നിവരെയും എ ദീപകുമാർ( കൺവീനർ), സി കെ അശോകൻ (ചെയർമാൻ), ഹനീഷ്, ബിനോയ്‌ ജോൺ( ജോയിന്റ് കൺവീനർമാർ), അജിത് ൽ, വിനീത് (വൈസ് ചെയർമാൻമാർ) എന്നിവരെയും തിരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി സ്ത്രീയും കുട്ടികളും ; കസ്റ്റഡിയിലെടുത്തത് നീക്കി

0
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ്...

പാണക്കാട് മണ്ണിടിച്ചിൽ : ‘ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച, കർശന നടപടി സ്വീകരിക്കും’...

0
മലപ്പുറം : പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി...

പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ്...

പെൻഷൻ പദ്ധതി അവസാനിപ്പിക്കാൻ നീക്കം ; സർക്കാരിനെതിരെ പിണറായി വിജയൻ

0
തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാർ...