ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ; കോൺഗ്രസിന്റേത് ജനാധിപത്യ പ്രക്രിയയെന്ന് കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്ലക്സ് ബോർഡുകളുടെ വലിപ്പം നോക്കിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പാർട്ടിക്കകത്ത് കൃത്യമായ ചിട്ടവട്ടങ്ങളും ജനാധിപത്യ പ്രക്രിയയുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ തിരക്കിട്ട തീരുമാനങ്ങൾ എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 63 കോൺഗ്രസ് എംഎൽഎമാരുടെയും അഭിപ്രായം തേടേണ്ടതുണ്ട്. അതിനോടൊപ്പം തന്നെ മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ചകൾ നടത്തണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ ഹൈക്കമാൻഡിന് ‘ഓപ്പൺ മൈൻഡ്’ ആണുള്ളതെന്നും, എംപിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വ്യക്തിപരമായ അഭിപ്രായം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം വന്നതിനുശേഷം താൻ ആരെയാണ് പിന്തുണച്ചതെന്ന് വെളിപ്പെടുത്താൻ യാതൊരു മടിയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിൽ പാർട്ടിയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും അന്തിമ തീരുമാനം വന്നതിനുശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കാമെന്നും കെ. മുരളീധരൻ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...