മെറ്റയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട പേരിൽ ജീവനക്കാരിയെ പിരിച്ചുവിട്ട് കമ്പനി

For full experience, Download our mobile application:
Get it on Google Play

മെറ്റയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട പേരിൽ ജീവനക്കാരിയെ പിരിച്ചുവിട്ട് കമ്പനി. മെറ്റ ജീവനക്കാരിയായിരുന്ന അമേരിക്കക്കാരി മാഡെലിൻ മാഷ്ചോ പിരിച്ചുവിടൽ നേരിട്ടത്. റിക്രൂട്ടറായ മാഡെലിൻ മെറ്റയിൽ നിന്ന് പ്രതിവർഷം 1.55 കോടി രൂപയോളം സമ്പാദിച്ചിരുന്നു. 2022 ജനുവരിയിലാണ് മെറ്റ ഇവരെ പുറത്താക്കുന്നത്. ഏകദേശം മൂന്നര വർഷത്തോളം മൈക്രോസോഫ്റ്റിലെ റിക്രൂട്ടിങ് പ്രോഗ്രാം മാനേജരായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മാഡെലിന്.

2021 സെപ്റ്റംബറിലാണ് ഇവർക്ക് മെറ്റയിൽ നിന്ന് ഓഫർ ലഭിക്കുന്നത്. മാഡെലിന് ആ ഓഫർ സ്വീകരിക്കുകയും ചെയ്തു. ആകർഷകമായ ശമ്പളമാണ് മെറ്റ മാഡെലിന് വാഗ്ദാനം ചെയ്തിരുന്നത്. മാഡെലിൻ ഫേസ്ബുക്കിലെത്തുന്നതിന് ഏകദേശം രണ്ടു ആഴ്ച മുന്‍പാണ് ഫേസ്ബുക്ക് വിസിൽബ്ലോവർ കമ്പനിയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയത്. ഇത്തരം മോശം വാർത്തകളാൽ കമ്പനി വൻ പ്രതിസന്ധി നേരിട്ടുവരുകയായിരുന്നു.

നിയമനങ്ങൾ പോലും മെറ്റയ്ക്ക് ആ സമയത്ത് വലിയ വെല്ലുവിളിയായിരുന്നു. ടാലന്റ് സോഴ്‌സറായി മാഡെലിൻ ജോലി ചെയ്യാൻ തുടങ്ങി അധികം സമയമാകുന്നതിന് മുൻപേയാണ് ഫേസ്ബുക്ക് എന്ന പേര് മാറ്റി കമ്പനി ‘മെറ്റ’ എന്ന പേര് സ്വീകരിക്കുന്നത്. വൈകാതെ ഓഹരിവിപണിയിൽ മെറ്റ കൂപ്പുകുത്തുന്നു. ആ സമയത്തും മെറ്റയ്ക്ക് ഒപ്പം നിന്ന ജീവനക്കാരിയാണ് മാഡെലിൻ.

ടിക്ടോക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ തന്‍റെ ദൈനംദിന ജീവിതത്തെ കുറിച്ചുള്ള പോസ്റ്റുകൾ ഇടാൻ ആരംഭിച്ചതാണ് മാഡെലിന് വിനയായത്. കമ്പനിയിൽ തനിക്ക് ലഭിക്കുന്ന ആനുകൂല്യ പാക്കേജിനെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ടിക് ടോകിൽ വൈറൽ ആയിരുന്നു. ഇതോടെ നിരവധിയാളുകൾ മെറ്റയിൽ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളുമായി രംഗത്തെത്തി. ഈ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു യുവതി.

ഇതോടെയാണ് ‌2021-ൽ അവര്‍ക്കെതിരെ മെറ്റയുടെ ലീഗൽ ടീം നടപടി തുടങ്ങി. തന്നോട് വിശദീകരണം ചോദിച്ചു. ഇതോടെ മെറ്റയിലെ ജീവനക്കാരുടെ അക്കൗണ്ടുകൾ അവരുടെ പൂർണ നീരിക്ഷണത്തിലാണെന്ന തിരിച്ചറിവില്‍ താൻ രാജിക്ക് തയ്യാറായിരുന്നു. എന്നാല്‍ മെറ്റ ലീഗല്‍ സംഘം ടിക്ടോക്ക് വീഡിയോയെ സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. വീശദികരണം നല്‍കിയെങ്കിലും അതിൽ തൃപ്തരല്ലെന്ന് അറിയിച്ച മെറ്റ തന്നെ പുറത്താക്കിയെന്നും മാഡെലിൻ മാഷ്ചോ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...