മണ്ണാർക്കാട് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കേരളത്തില്‍ ഭക്ഷണത്തിനായി ജനവാസമേഖലയിലെത്തിയ ഗര്‍ഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. രണ്ടു പേരേ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ചീഫ് കണ്‍വര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ വനവകുപ്പിന്റെ പരാതിയെ തുടര്‍ന്ന് പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം കരുവാരകുണ്ട് ഭാഗത്തു നിന്നാണ് ആന അമ്പലപ്പാറ പ്രദേശത്തേയ്ക്ക് എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൈതച്ചക്ക തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ സാഹചര്യത്തില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...