ഇറാൻ പ്രസിഡന്റിന്റെ മരണം ; അപകടത്തിന് മുൻപ് പൈലറ്റ് മറ്റ് ഹെലികോപ്റ്ററുകളുമായി ബന്ധപ്പെടാൻ ശ്രമിച്ചു, റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെ ഉള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം സംബന്ധിച്ചുള്ള ആദ്യ അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ട് ഇറാൻ. അപകടത്തിന് പിന്നാലെ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്ത് എത്തിയിരുന്നു. അന്വേഷണ സമിതിയുടെ പ്രാഥമിക കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. റിപ്പോർട്ട് പ്രകാരം അപകടത്തിൽ പെട്ട ഹെലികോപ്റ്റർ മുൻകൂട്ടി നിശ്ചയിച്ച പാതയിൽ തന്നെയാണ് സഞ്ചരിച്ചിട്ടുള്ളത്. ഇവരുടെ ഫ്‌ളൈറ്റ് റൂട്ട് മാറിയിട്ടില്ല. അപകടമുണ്ടാകുന്നതിന് ഏകദേശം ഒന്നര മിനിറ്റ് മുൻപ് ഹെലികോപ്റ്ററിലെ പൈലറ്റ്, പ്രസിഡന്റിന് അകമ്പടിയായെത്തിയ മറ്റ് രണ്ട് ഹെലികോപ്റ്ററുകളുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. തകർന്ന് വീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സംശയാസ്പദമായ രീതിയിൽ വെടിയുണ്ടകളോ മറ്റ് സ്‌ഫോടനവസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ തലമുറയ്ക്കായി ട്രെയിനിൽ പ്രത്യേക സൗകര്യം; ജെൻസി, ജെൻ ആൽഫ വിഭാഗങ്ങൾക്കായി പ്രത്യേക കോച്ചുകൾ...

0
ന്യൂഡല്‍ഹി: ജെന്‍സിയെയും ജെന്‍ ആല്‍ഫയെയും ഒപ്പം കൂട്ടാന്‍ തന്ത്രങ്ങളുമായി ബിജെപി. ലോക്കല്‍...

ഓപ്പറേഷൻ സൗന്ദര്യ – പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

0
തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ്...

ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ; യുപിയിൽ പുതിയ പദ്ധതി

0
ബുലന്ദ്ഷഹർ: പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ...

സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി,...

0
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ...