യുവാവിനെ ആളുമാറി ജയിലിലടച്ച സംഭവത്തിൽ എസ്.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പൊന്നാനിയില്‍ യുവാവിനെ ആളുമാറി ജയിലിൽ അടച്ച സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടന്നേക്കും. സംഭവത്തിൽ പൊന്നാനി പോലീസിന് വീഴ്ച പറ്റിയതായാണ് വിലയിരുത്തല്‍. വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറെയാണ് പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ പ്രതി ഇയാളല്ലെന്ന് കണ്ട് കോടതി കഴിഞ്ഞ ദിവസമാണ് ഇയാളെ മോചിപ്പിച്ചത്. ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് അബൂബക്കറിനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ എന്നയാളിന് പകരം ആലുങ്ങൽ അബൂബക്കറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ ഗാർഹിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതിയാണ് ആലുങ്ങൽ അബൂബക്കറിനെ പോലീസ് ജയിലിലടച്ചത്. നാലു ദിവസം ആലുങ്ങൽ അബൂബക്കറിന് ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തു. ഒടുവിൽ ബന്ധുക്കൾ പരാതിയുമായി കോടതിയെ സമീപിച്ചതോടെ അബൂബക്കർ ജയിൽ മോചിതനായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈറ്റിലും ബഹ്റൈനിലും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ ; ...

0
കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിൽ സൈനികനീക്കം ശക്തമാക്കി ഇറാനും അമേരിക്കയും. കുവൈറ്റിലെയും...

തമിഴ്നാട് പത്രങ്ങളിൽ ‘ജനനായകന്’ മുഴുപ്പേജ് പരസ്യം ; മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്ന് വിമർശനം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനായി അഭിനയിച്ച ‘ജനനായകൻ’...

തൃശൂർ തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ സ്വദേശി മുങ്ങിമരിച്ചു

0
തൃശൂര്‍: തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു വടക്ക് കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ...

കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടയിൽ ഐസ്ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല് ; വധു കുഴഞ്ഞു വീണു

0
കൊല്ലം : വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ...