പത്തനംതിട്ട നഗരസഭയുടെ കുമ്പഴ സോണല്‍ ഓഫീസ് പൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണം ; അഡ്വ.ടി.സക്കീര്‍ ഹുസൈന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ കുമ്പഴയില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്നും ഭരണസമിതി പിന്‍മാറണമെന്ന് മുന്‍ നഗരസഭാ അധ്യക്ഷന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കുമ്പഴ സോണല്‍ ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയിലെ എല്ലാ സേവനങ്ങളും ഉപനഗരമായ കുമ്പഴയില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കുമ്പഴയില്‍ സോണല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. നഗരത്തിലെ പകുതിയോളം ജനങ്ങള്‍ അധിവസിക്കുന്ന വാര്‍ഡുകളുടെ ആവശ്യങ്ങളാണ് ഈ സോണല്‍ ഓഫീസില്‍ നിര്‍വഹിച്ചിരുന്നത്‌.

നഗരത്തിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗ പരിമിതര്‍ക്കും ഓഫീസ് ഏറെ ആശ്വാസകരമായിരുന്നു. കുമ്പഴ നഗരത്തിന്റെ ഭാവി വികസനത്തിനായി ഭരണ നിര്‍വഹണത്തിലെ വികേന്ദ്രീകരണമാണ്‌ സോണല്‍ ഓഫീസ് സ്ഥാപിച്ചത്തിലൂടെ അന്നത്തെ ഭരണസമിതി ലക്ഷ്യം വെച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അശോക്‌ കുമാര്‍ പി.വി അധ്യക്ഷത വഹിച്ചു. യോഗത്തിൽ എൽ.ഡി.എഫ് പത്തനംതിട്ട നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ പി. കെ.അനീഷ്, ബെൻസി തോമസ്, കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി ജെറി അലക്സ്, ബിജി ജോസഫ്, ആമിന ഹൈദരാലി, കരുണാകരൻ പരുത്തിയാനിക്കൽ, നഗരസഭ കൗൺസിലര്‍മാരായ എം എൻ വിജയരാജൻ, ബിജിമോൾ മാത്യു, ജോജി സാമൂവേൽ, അൻസിൽ മുഹമ്മദ്‌, കൊച്ചു റാണി, മഞ്ജു പ്രദീപ്, അഷറഫ്  എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം : പ്രതിക്ക് തടവും പിഴയും വിധിച്ച്‌ പത്തനംതിട്ട...

0
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും...

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി....