തൃശൂർ ദുരന്തത്തില്‍ മരിച്ചവരില്‍ ‘തുടക്കം’ സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റും; ആദരാഞ്ജലിയുമായി സംവിധായകന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവരില്‍ തുടക്കം സിനിമയില്‍ അടക്കം വര്‍ക്ക് ചെയ്തിട്ടുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റും. ബിജീഷ് ബാലന്‍ ആണ് അപകടത്തില്‍ മരിച്ച 14 പേരില്‍ ഒരാള്‍. ഫെഫ്ക ഓള്‍ കേരള മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്‍ അംഗം കൂടിയായിരുന്നു ബിജീഷ്. ഫെഫ്ക സംഘടനയും തുടക്കം സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും ബിജീഷിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്.

“ഹൃദയഭേദകം. അദ്ദേഹം ഞങ്ങളുടെ തുടക്കം എന്ന സിനിമയുടെ ഭാഗമായിരുന്നു”, ബിജീഷ് ബാലന് ആദരാഞ്ജലി നേര്‍ന്നുള്ള ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ട് ജൂഡ് ആന്തണി ജോസഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിസ്‍മയ മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയിട്ടുള്ള ചിത്രമാണ് തുടക്കം. ബിജീഷ് മാര്‍ഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിലും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 15 മുതല്‍ 21 വരെ

0
വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച ഗ്രാമസഭകള്‍ ഓഗസ്റ്റ്...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...

പത്തനംതിട്ടയില്‍ സപ്ലൈകോ ഓണം ഫെയര്‍ ആരംഭിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ് സ്റ്റേറ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍...