നങ്ങ്യാർകുളങ്ങരയിൽ മൂന്ന് വീടുകളുടെ വാതിലുകൾ കുത്തിതുറന്ന് മോഷണം

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയിൽ മൂന്ന് വീടുകളുടെ വാതിലുകൾ കുത്തിതുറന്ന് മോഷണം. ഇന്ന് പുലർച്ചെ രണ്ടിന് നങ്ങ്യാർകുളങ്ങര അയിരൂട്ടിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മോഹനന്‍റെ മകൾ മേഘ(22)യുടെ കഴുത്തിൽ കിടന്ന സ്വർണമാല വീടിന്‍റെ പിൻവശത്തുള്ള രണ്ടു വാതിലുകൾ കുത്തി തുറന്ന് മോഷ്ടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും മോഷ്ടാവ് അപഹരിച്ചു. പുലർച്ചെ ഒരു മണിയോടെ നങ്ങ്യാർകുളങ്ങര അരശേരിൽ കൃഷ്ണാസിൽ ആശയുടെ വീടിന്‍റെ മുൻവശത്തെ ഡോർ പൊളിച്ച് അകത്തു കയറിയ കള്ളൻ മകൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ആശയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ബഹളം വെച്ചപ്പോൾ മോഷ്ടാവ് കടന്ന് കളഞ്ഞു. വീട്ടിലെ റൂമുകളിലെ അലമാരകളും മേശയും പരതി അലങ്കോലപ്പെട്ട നിലയിലാണ്. ആശയുടെ കഴുത്തിൽ നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്. സമീപത്തെ ശ്യാം നിവാസിൽ ശരത്തിന്റെ വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്നു അകത്തു കയറിയ മോഷ്ടാവ് മുറിയിൽ മേശപ്പുറത്ത് വെച്ചിരുന്ന വരവ് മാലയും രണ്ടു ഗ്രാം താലിയും മോഷ്ടിച്ചു. കരിയിലകുളങ്ങര, ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...