തട്ടിക്കൊണ്ടുപോയെന്ന് കുടുംബം പരാതി നൽകിയ യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് കുടുംബം പരാതി നൽകിയ സംഭവത്തിൽ ട്വിസ്റ്റ്. മുഹമ്മദ് അൽഫയാദ് മഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരായി. ആർക്കെതിരെയും പരാതിയില്ലെന്നാണ് ഫയാദ് പോലീസിൽ പറഞ്ഞത്. കുടുംബത്തിൻറെ പരാതിയെ തുടർന്ന് ഇന്ന് ഉച്ചവരെ വ്യാപക അന്വേഷണത്തിലായിരുന്നു മഞ്ചേരി പോലീസ്. മലപ്പുറം ചെങ്ങര സ്വദേശി മുഹമ്മദ് അൽഫയാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിൻറെ പരാതിയിൽ പരക്കെ അന്വേഷണം നടക്കുന്നതിനിടെയാണ് ഫയാദ് തന്നെ ഇന്ന് വൈകീട്ട് മഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരായത്. തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും കക്കാടംപൊയിലിൽ കൂട്ടുകാർക്കൊപ്പം ആയിരുന്നുവെന്നും ഫയാദ് പോലീസിൽ പറഞ്ഞു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസിന്റെ സംശയം. ആരുടെ കൂടെയാണ് പോയതെന്ന കാര്യമൊന്നും ഫയാദ് കൃത്യമായി പറഞ്ഞിട്ടുമില്ല. ശരീരത്തിൽ മർദ്ദനമേറ്റതെന്ന് സംശയിക്കുന്ന തരത്തിലുള്ള പാടുകൾ ഉണ്ട്. ശനിയാഴ്ച രാത്രി 11.30 ഓടെ പൂക്കളത്തൂർ വെച്ച് ഇന്നോവ കാറിലെത്തിയ നാലംഗ സംഘം ഫയാദിനെ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നത്. ഫയാദിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം മജിസ്ട്രേറ്റ് മുൻപിൽ ഹാജരാക്കി വിട്ടയച്ചു. മറ്റു സ്റ്റേഷനുകളിൽ അൽഫയാദിനെതിരെ കേസുകൾ ഉണ്ട്. അതേക്കുറിച്ചും പോലീസ് പരിശോധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...