കോന്നി മെഡിക്കൽ കോളജിനെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി പതിനാലുകാരന്‍റെ കുടുംബം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിനെതിരെ ചികിത്സാപ്പിഴവ് ആരോപണവുമായി പതിനാലുകാരന്‍റെ കുടുംബം. ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകിയെന്നും ഒടുവിൽ കൈ വളഞ്ഞു പോയെന്നും കുടുംബം ആരോപിക്കുന്നു. അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീറിനാണ് ദുരനുഭവം. കുടുംബം പോലീസിൽ പരാതി നൽകി.കളിക്കിടെ കൈ ഒടിഞ്ഞ തൻസീറിന് കഴിഞ്ഞ നവംബറിലാണ് കോന്നി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റർ ഇട്ടത്. ഓർത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഫെബ്രുവരി രണ്ടിന് പ്ലാസ്റ്റർ നീക്കം ചെയ്തപ്പോഴാണ് കൈ പൂർണമായും വളഞ്ഞുപോയതായി കണ്ടത്.

ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൻ തുക ചെലവാക്കി കുട്ടിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തി. മെഡിക്കൽ കോളജിന്‍റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി തൻസീറിന്‍റെ മാതാപിതാക്കൾ കോന്നി പോലീസിൽ പരാതി നൽകി.മെഡിക്കൽ കോളജിന് വീഴ്ചയില്ലെന്നാണ് സൂപ്രണ്ടിന്‍റെ വിശദീകരണം. കുട്ടികളുടെ ഒടിവുകൾ ചികിത്സിക്കുമ്പോൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരത്തിൽ എല്ലുകൾക്ക് വ്യതിയാനം സംഭവിക്കാറുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വാദം. പോലീസിൽ പരാതി നൽകിയ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തിയേക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപം ; 15 തവണ കുത്തി പരുക്കേൽപ്പിച്ചു

0
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ...

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...

നിതിൻ രാജിന്റെ മരണം : ഡോ റാമിനെ വലയിലാക്കാൻ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ...

പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി സ്തംഭിപ്പിക്കാൻ ഇറാൻ ; ഹോർമുസിൽ നാവിക ഉപരോധം ഏർപ്പെടുത്തി യു.എസ്....

0
ടെഹ്‌റാൻ : പശ്ചിമേഷ്യാസംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിൽ പ്രഖ്യാപിച്ച നാവിക ഉപരോധം...