തോപ്പിൽ കോളനിയിൽ നിന്ന് കോട പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം തോപ്പിൽ മിച്ചഭൂമിയിൽ നിന്നും കോട പിടികൂടി. തോപ്പിൽ മേലേതിൽ സുബാഷ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന നാൽപ്പത് ലിറ്റർ കോടയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. എക്സൈസ് എത്തിയതറിഞ്ഞ് സുബാഷ് വീട് പൂട്ടി കടന്നുകളഞ്ഞിരുന്നു. സുബാഷിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ലോക്ഡൌൺ കാലത്ത് ഇയാൾ ചാരായം വാറ്റിയിരുന്നതായും തോപ്പിൽ കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിപണനമുള്ളതായും എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ കോളനി നിരവധി തവണ കണ്ടെയ്മെൻ്റ് സോൺ പട്ടികയിൽ ഉൾപ്പെട്ടിരുന്നതിനാൽ പരിശോധനകൾ കുറഞ്ഞിരുന്നത് മദ്യ മയക്കുമരുന്ന് മാഫിയകൾക്ക് സഹായകമായിരുന്നു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു ഫിലിപ്പിൻ്റെ നേതൃത്ത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജെ രാജേഷ്,എ ഷെഹിൻ,വി എസ് രാഹുൽ,വനിതാ സിവിൽ എക്സൈസ് ഓഫീസർ വി എച്ച് ഹസീല തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...